റിയാദ്: ഇനി വിമാനത്തിനുള്ളില്‍ റസ്റ്റോറന്റും ഗെയിം സെന്ററും ഹൊററും, റിയാദ് ബോളിവാഡിലാണ് ഈ ‘റണ്‍വേ ഏരിയ’ തുറന്നിരിക്കുന്നത്. ബോയിങ് 777 വിമാനങ്ങളിലാണ് ഈ റസ്റ്റോറന്റുകളും മറ്റ് വിനോദ പരിപാടികളും ഒരുക്കിയിരിക്കുന്നത്. ‘ബോളിവാഡ് റണ്‍വേ’ സംവിധാനത്തിന് റിയാദ് സീസണില്‍ ചൊവ്വാഴ്ച മുതല്‍ തുടക്കമായി.
ഒരു യഥാര്‍ത്ഥ റണ്‍വേയും അതില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബോയിങ് 777 വിമാനങ്ങളും ഉള്‍പ്പെട്ടതാണ് റിയാദ് സീസണ്‍ ആഘോഷങ്ങളുടെ പ്രധാന വേദിയായ റിയാദ് ബോളിവാഡ് സിറ്റിയില്‍ ഒരുക്കിയ ‘ബോളിവാഡ് റണ്‍വേ ഏരിയ’. വിവിമാനത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരമുള്ള റസ്റ്റോറന്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇത്തരം സൗകര്യങ്ങള്‍ക്കൊപ്പം വിവിധതരം ഗെയിമുകള്‍, കലാപരിപാടികള്‍, സിനിമ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ഈ വിമാനങ്ങളിലോ റണ്‍വേയിലെ കണ്‍ട്രോള്‍ ടവറിലോ കയറി ഇവന്റുകള്‍ ആസ്വദിക്കാനും ഗെയിമുകളില്‍ പങ്കെടുക്കാനും ഭക്ഷണം കഴിക്കാനും കഴിയും. ഹൊറര്‍ സിനിമയുടെ അനുഭവവും ലഭിക്കും.
Discussion about this post