സ്ത്രീകളെ അധിക്ഷേപിക്കുന്നത് ഹോബിയാക്കിയവരുടെ ശ്രദ്ധയ്ക്ക്… നിങ്ങൾ അവരുടെ സഹോദരനോ ഭർത്താവോ വഴിയാത്രക്കാരനോ വീട്ടുടമസ്ഥനോ ആരായാലും ശരി ഇനി ചോദിക്കാനും പറയാനും വേണമെങ്കിൽ രണ്ടെണ്ണം പൊട്ടിക്കാനും ആൾക്കാരുണ്ട്. ഇവിടെ അല്ല അങ്ങ് ചൈനയിൽ. വൈറ്റ് മാഫിയ എന്നറിയപ്പെടുന്ന സംഘം സ്ത്രീകൾക്ക് സംരക്ഷണം നൽകാനായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്.
പേരിൽ മാഫിയ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ ഇതൊരു മാഫിയ സംഘമല്ല. നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംഘം സ്ത്രീകളുടെ കൂട്ടായ്മ ആണിത്. ഇതിലെ അംഗങ്ങൾ മുൻ മിലിട്ടറി ഓഫീസർമാർ, ബിസിനസ്സ് പ്രൊഫഷണലുകൾ, വനിതാ ബോക്‌സർമാർ എന്നിവരാണെന്നത് സംഘത്തിന്റെ വിശ്വാസ്യതയും ശക്തിയും എടുത്തുകാണിക്കുന്നു.
2022 ൽ നിരവധി സ്ത്രീകൾ തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാൻ തങ്ങളെ സമീപിച്ചെന്ന് സംഘാംഗമായ ലീ പറയുന്നു. നിയമത്തിലെ പഴുതുകൾ കാരണം സ്ത്രീകൾ നേരിടുന്ന പല പ്രശ്‌നങ്ങളും പരമ്പരാഗത രീതിയിൽ പരിഹരിക്കാൻ കഴിയില്ല. അങ്ങനെയാണ് ഞങ്ങൾ ദുർബലരായ സ്ത്രീകളെ സ്വന്തം നിലയിൽ സഹായിക്കാൻ ശ്രമിക്കുന്നതെന്നും ലീ പറയുന്നു.തങ്ങളുടെ പ്രവർത്തികളെല്ലാം നിയമാനുശ്രുതമാണെന്നും നിയമപരിധി ലംഘിക്കുന്ന യാതൊന്നും തങ്ങൾ ചെയ്യില്ലെന്നും വൈറ്റ് മാഫിയാ സംഘം പറയുന്നു. സ്വകാര്യ സുരക്ഷാ സംഘമായും പ്രവർത്തിക്കുന്ന വൈറ്റ് മാഫിയ അത്യാവശ്യ സന്ദർഭങ്ങളിലും സംഘർഷ സാധ്യത നിലനിൽക്കുന്ന ഇടങ്ങളിലും പോലീസിൻറെ സഹായം തേടുന്നെന്നും വിവരങ്ങളുണ്ട്.
25 നും 35 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് അധികവും സഹായം തേടി എത്തുന്നത്. ഇവർക്ക് നൽകുന്ന സേവനത്തിനായി ഏകദേഷം 1 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.











Discussion about this post