വാഷിംഗ്‌ടൺ: യൂറോപ്പിന് അമേരിക്കയുമായുള്ള വ്യാപാര കമ്മി കുറക്കാൻ അമേരിക്കയിൽ നിന്നും വലിയ തോതിൽ ഫോസിൽ ഇന്ധനകളും പ്രകൃതി വാതകവും വാങ്ങണമെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതല്ലെങ്കിൽ വലിയ രീതിയിലുള്ള താരിഫ് നടപടികൾ നേരിടാൻ തയ്യാറാകണമെന്നും ട്രംപ് യൂറോപ്പ്യൻ യൂണിയനോട് വ്യക്തമാക്കി.
“ഞങ്ങളുടെ എണ്ണയും വാതകവും വലിയ തോതിൽ വാങ്ങുന്നതിലൂടെ നിങ്ങൾ അമേരിക്കയുമായുള്ള അവരുടെ ഭീമമായ കമ്മി നികത്തണമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ യൂറോപ്യൻ യൂണിയനോട് പറഞ്ഞു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഇനി മുതൽ താരിഫ് ആണ്,” ട്രംപ് രാവിലെ അദ്ദേഹത്തിന്റെ സമൂഹ മാദ്ധ്യമമായ Truth Social-ൽ എഴുതി.
അമേരിക്കൻ കണക്കുകൾ പ്രകാരം 2022 ൽ യുഎസും ഇയുവും തമ്മിലുള്ള വ്യാപാര കമ്മി 131.3 ബില്യൺ ഡോളറായിരുന്നു. അതെ സമയം അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് യൂറോപ്പ്യൻ യൂണിയൻ വ്യക്തമാക്കി.
ഊർജമേഖലയിലെ നമ്മുടെ പൊതുതാൽപ്പര്യങ്ങൾ ചർച്ചചെയ്യുന്നതുൾപ്പെടെ, ഇതിനകം ശക്തമായ ബന്ധം എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ച് നിയുക്ത പ്രസിഡൻ്റ് ട്രംപുമായി ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്.
Discussion about this post