കണ്ണൂർ: തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് . പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തളിപ്പറമ്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്‍റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇയാൾ വെള്ളം എടുക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് . കിണർ ശുചീകരണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. മഞ്ഞപിത്തം വ്യാപകമായതിനെ തളിപ്പറന്പിലെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നഗരസഭാ പരിധിയിൽ സ്വകാര്യ കുടിവെള്ള വിതരണം നിരോധിച്ചിട്ടുണ്ട്.
കുറച്ചു കാലമായി തളിപ്പറമ്പിൽ മഞ്ഞപിത്തം വ്യാപകമാവുകയാണ്. ഇതിനിടയിൽ മഞ്ഞപിത്തം ബാധിച്ച് പ്രദേശത്ത് രണ്ടു പേർ മരണപ്പെട്ടിരുന്നു. കൂടാതെ അനവധി പേർ അസുഖ ബാധയെ തുടർന്ന് ചികിത്സയിലാണ്. നിലവിൽ നിരവധി സ്ഥാപനങ്ങളാണ് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചത്.









Discussion about this post