ടീ ബാഗുകള്‍ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വില്ലന്മാരെന്ന് ഗവേഷകര്‍. പുതിയ പഠനത്തിലാണ് അപകടകരമായ ഈ വസ്തുത പുറത്തുവന്നത്, പോളിമര്‍ അധിഷ്ഠിത വാണിജ്യ ടീ ബാഗുകള്‍ ദശലക്ഷക്കണക്കിന് നാനോപ്ലാസ്റ്റിക്സും മൈക്രോപ്ലാസ്റ്റിക്സും പുറത്തുവിടുന്നുവെന്നാണ് കണ്ടെത്തല്‍. ഈ കണങ്ങള്‍ മനുഷ്യന്റെ കുടല്‍ കോശങ്ങളാല്‍ ആഗിരണം ചെയ്യപ്പെടുന്നു. അങ്ങനെ രക്തപ്രവാഹത്തില്‍ എത്താനും ശരീരത്തിലുടനീളം വ്യാപിക്കാനും കഴിയുമെന്ന് പഠനം വെളിപ്പെടുത്തുന്നു.
നൈലോണ്‍-6, പോളിപ്രൊഫൈലിന്‍, സെല്ലുലോസ് എന്നീ പോളിമറുകള്‍ ഉപയോഗിച്ചാണ് ടീ ബാഗുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ചായ ഉണ്ടാക്കുമ്പോള്‍, പോളിപ്രൊഫൈലിന്‍ ഒരു മില്ലി ലിറ്ററിന് ഏകദേശം 1.2 ബില്യണ്‍ കണികകള്‍ പുറത്തുവിടുന്നു, സെല്ലുലോസ് ഒരു മില്ലി ലിറ്ററിന് ഏകദേശം 135 ദശലക്ഷം കണികകള്‍ പുറത്തുവിടുന്നു, നൈലോണ്‍-6 ഒരു മില്ലിലിറ്ററിന് 8.18 ദശലക്ഷം കണികകള്‍ പുറപ്പെടുവിക്കുന്നു,
ഇവ മ്യൂക്കസ് ഉല്‍പ്പാദിപ്പിക്കുന്ന കുടല്‍ കോശങ്ങള്‍ ഏറ്റവും കൂടുതല്‍ ് ആഗിരണം ചെയ്യുന്നു. ജനിതക വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന സെല്‍ ന്യൂക്ലിയസിലേക്ക് പോലും കണികകള്‍ പ്രവേശിക്കുന്നു. കാലക്രമേണ ഇത് നിത്യരോഗിയാക്കി മാറ്റുകയും ചെയ്യുന്നു.
‘ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഫുഡ് കോണ്‍ടാക്റ്റ് മെറ്റീരിയലുകളില്‍ നിന്ന് പുറത്തുവരുന്ന MNPL കളുടെ മലിനീകരണം വിലയിരുത്തുന്നതിനും ഈ മലിനീകരണം ഫലപ്രദമായി ലഘൂകരിക്കുന്നതിനും രീതികള്‍ വികസിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതു സംബന്ധിച്ച് അടിയന്തിര നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പരമാവധി ടീ ബാഗുകള്‍ ഉപേക്ഷിക്കാനും ഗവേഷകര്‍ പറയുന്നു.













Discussion about this post