കഴക്കൂട്ടം: 15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സൈനികന് ഗുരുതരമായി പരിക്കേറ്റു. സിആർപിഎഫ് ജവാനാണ് പരിക്കേറ്റത്. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ജവാൻ സിയാദിനെയാണ് 15 കാരൻ ഓടിച്ച ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 46 കാരനായ സിയാദിന്റെ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം.
പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപം ഇന്നലെ വൈകിട്ട് നാലുമണിയോടുകൂടി ആയിരുന്നു അപകടമുണ്ടായത്. മറ്റൊരു ബൈക്കിൽ പോവുകയായിരുന്ന സിആർ പി എഫ് ജവാനെ തെറ്റായ ദിശയിൽ പോയാണ് 15 കാരൻ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ 15 കാരന് നിസ്സാര പരിക്കേറ്റു.മംഗലപുരം പോലീസ് കേസെടുത്തു.
Discussion about this post