ന്യൂഡൽഹി: ഒരു കാലത്ത് പുകൾ പെറ്റ ഓസ്‌ട്രേലിയൻ നിര ഇന്ത്യക്ക് വലിയൊരു മഹാമേരു അല്ലാതായിട്ട് കാലം കുറച്ചായി. എങ്കിലും പോയ്മറഞ്ഞ ആ ഓസ്‌ട്രേലിയൻ നഷ്ടപ്രതാപത്തെ ഓർമിപ്പിക്കുന്ന ആരെങ്കിലും ആ ടീമിൽ ഉണ്ടെങ്കിൽ അയാളുടെ പേരാണ് ട്രാവിസ് ഹെഡ്. ഏറ്റവും കുറഞ്ഞത് ഇന്ത്യക്കെതിരെയെങ്കിലും. ചുണ്ടിനും കപ്പിനും ഇടയിൽ ഇന്ത്യൻ വിജയം തട്ടി തെറിപ്പിക്കുന്നതിൽ നിർണായക പങ്കാണ് കഴിഞ്ഞ ലോക കപ്പിലും അതിന് ശേഷമുള്ള പല മത്സരങ്ങളിലും ട്രാവിസ് വഹിച്ചത്.
എന്നാൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം, തന്റെ കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, അത് എങ്ങനെ ഓര്മിക്കപ്പെടണം എന്നതിനെ കുറിച്ചുള്ള സങ്കൽപം തുറന്നു പറഞ്ഞിരിക്കുകയാണ് ട്രാവിസ് ഹെഡ്. ഒരു ലോക കപ്പ് ജേതാവായോ, ഇന്ത്യൻ വിജയങ്ങൾക്ക് തടയിട്ട വ്യക്തിയോ ആയല്ല മറിച്ച് ജസ്പ്രീത് ബുമ്രയെ നേരിട്ട ഒരാൾ എന്ന രീതിയിൽ തന്റെ കളി ജീവിതം ഓർക്കാൻ പറ്റണം എന്നാണ് ട്രാവിസ് ഹെഡ് തുറന്നു പറയുന്നത്.
ക്രിക്കറ്റ് ചരിത്രം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായിട്ടാണ് കാലം ജസ്പ്രീത് ബുമ്രയെ കണക്കാക്കുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ കളിക്കുന്നത് സന്തോഷകരമാണ്. “തിരിച്ചു പോയി നിങ്ങളുടെ കരിയറിലേക്ക് പോയി നിങ്ങൾ അവനെ അഭിമുഖീകരിച്ച കാര്യം പേരക്കുട്ടികളോട് പറയാൻ പോകുന്നത് വളരെ സന്തോഷകരമാണ്. ഹെഡ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Discussion about this post