അബുദാബി: പുതുവർഷപ്പിറവിയുടെ ഭാഗമായി ജനുവരി ഒന്നിന് രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോട് കൂടിയുള്ള അവധി ലഭിക്കുന്നതായിരിക്കും. യുഎഇ മാനവ വിഭവശേഷി എമിറൈറ്റേസേഷൻ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യമെമ്പാടുമുള്ള സർക്കാർ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചിരുന്നു. 2025ലെ ആദ്യത്തെ അവധികൂടിയാണിത്. 2025ൽ 15 പൊതു അവധികളാണ് ലഭിക്കുക.
അതേസമയം, പുതുവത്സരത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ കലാ- സാംസ്‌കാരിക പരിപാടികൾക്കൊപ്പം കരിമരുന്ന് പ്രയോഗവും സംഘടിപ്പിക്കും. രാജ്യത്തെ പ്രവാസി സംഘടനകളും പുതുവത്സരത്തിന്റെ ഭാഗമായി ധാരാളം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
Discussion about this post