ഡല്‍ഹി: കേന്ദ്ര പൊതു ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കാര്‍ഷിക ക്ഷേമവും ആരോഗ്യപരിരക്ഷയും ഉറപ്പു നല്‍കുന്നതാണ് ബജറ്റ്. നികുതി പരിധിയില്‍ മാറ്റം വരുത്താതെയും ദരിദ്ര വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമായ പൊതു ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. കര്‍ഷക ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബജറ്റ് പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നു. 35,984 കോടി രൂപയാണ് കാര്‍ഷിക മേഖലക്കായി നീക്കി വെച്ചിരിക്കുന്നത്.
ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ആരോഗ്യപരിപാലന പദ്ധതി കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനമുണ്ടായി. എല്ലാ ജനറല്‍ ആശുപത്രികളിലും ഡയാലിസിസിന് സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍-
ഒരു കോടിയില്‍ കൂടുതല്‍ വരുമാനം ഉള്ളവര്‍ക്ക് 15 ശതമാനം സര്‍ചാര്‍ജ്
ബ്രെയിലി പേപ്പറിന് നികുതി ഒഴിവാക്കി
കള്ളപ്പണം വെളിപ്പെടുത്താന്‍ അവസരം
കള്ളപ്പണം ഒഴിവാക്കാന്‍ ശക്തമായ നടപടികള്‍
ബീഡി ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് വില കൂടും
വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്‌സൈസ് നികുതി കൂട്ടി
പെട്രോള്‍,ഡീസല്‍ കാറുകള്‍ക്ക് സെസ്
ഡീസല്‍ കാറുകള്‍ക്കും എസ്.യു.വികള്‍ക്കും വില കൂടും
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷം നികുതി നല്‍കേണ്ടതില്ല
നിര്‍മയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ജനറല്‍ ഇന്‍ഷുറന്‍സിന് നികുതി ഇളവ്
പുതിയ കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇന്‍സന്റീവ്
ആദായ നികുതി പരിധിയില്‍ ഇളവില്ല
സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതി
ചെറുകിട കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതയിളവ്
5 ലക്ഷത്തിന് താഴെ വരുമാനമുള്ളവരുടെ ആദായ നികുതി റിബേറ്റ് 5000 രൂപയാക്കി
എച്ച്.ആര്‍.എ പരിധി 60,000 രൂപയാക്കി
പ്രധാനമന്ത്രി മുദ്രാ യോജനയ്ക്കായി 1,80,000 കോടി
പൊതുമേഖല ബാങ്കുകള്‍ക്ക് 25000 കോടി
ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പൊളിയുന്നത് തടയാന്‍ നവീന പദ്ധതി
പോസ്റ്റ് ഓഫീസുകളോടനുബന്ധിച്ച് എ.ടി.എം
ഇന്ത്യയില്‍ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം
മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ കാലോചിതമായ പരിഷ്‌ക്കാരം വരുത്തും
വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കും
പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ പെൻഷൻ വിഹിതം മൂന്ന് വർഷം സർക്കാർ അടക്കും
ഉന്നത വിദ്യാഭ്യാസത്തിന് 1000 കോടി
ഷോപ്പിംഗ് മാളുകള്‍ പോലെ ചെറുകിട കച്ചവട സ്ഥാപനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും
2016-17 ല്‍ 10,000 കിലോമീറ്റര്‍ ദേശീയ പാത പൂര്‍ത്തിയാക്കും
ഉന്നത വിദ്യാഭ്യാസത്തിനായി 1000 കോടി
കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്
റോഡുകള്‍ക്കും ഹൈവേകള്‍ക്കുമായി 55,000 കോടി
അടിസ്ഥാന സൗകര്യ വികസനത്തിന് മൊത്തം 2,21,246 കോടി
പ്രധാനമന്ത്രി ഔഷധി യോജന പ്രകാരം 3000 മരുന്ന് കടകള്‍
ഒരു കോടി യുവാക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മികച്ച പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി കുശാല്‍ വികാസ് യോജന
1500 മള്‍ട്ടി സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും
62 നവോദയാ സ്‌കൂളുകള്‍ കൂടി ആരംഭിക്കും
എസ്.എസി,എസ്.ടി, വനിതാ സംരംഭകര്‍ക്കുള്ള സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിക്കായി 500 കോടി
മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷം തോറും 130,000 രൂപ
എല്‍.പി.ജി കണക്ഷന്‍ നല്‍കാന്‍ 2000 കോടി അധികമായി അനുവദിക്കും
ദരിദ്ര കുടുംബങ്ങളിലെ എല്‍.പി.ജി കണക്ഷന്‍ സ്ത്രീകളുടെ പേരിലാക്കും
കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പ് വരുത്താന്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ നടപ്പിലാക്കും
ഗ്രാമീണ വികസനത്തിനായി 87765 കോടി
സ്വച്ച് ഭാരത് അഭിയാൻ 9000 കോടി
പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നാല് പുതിയ ഡയറി പദ്ധതികള്‍
തൊഴിലുറപ്പ് പദ്ധതിക്കായി 38,500 കോടി
2018 മാര്‍ച്ച് ഒന്നോടെ ഗ്രാമീണ വൈദ്യുതീകരണം 100 ശതമാനമാക്കും
ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2.87 ലക്ഷം കോടിയുടെ ഗ്രാന്റ്
പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയ്ക്കായി 5500 കോടി
ഗ്രാമീണ റോഡ് വികസനത്തിനുള്ള പ്രധാനമന്ത്രി ഗ്രാമ സദക് യോജനയ്ക്കായി 19,000 കോടി
ഇ-കൃഷി വിപണിക്കായി അംബ്ദേക്കറുടെ ജന്മദിനത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കും
അഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയില്‍ ജൈവ കൃഷി നടപ്പാക്കും
നബാര്‍ഡിന്റെ കീഴില്‍ ജലസേചന പദ്ധതികള്‍ക്കായി 20000 കോടി രൂപ
കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്
ഫാസ്റ്റ് ട്രാക്കായി 89 ജലസേചന പദ്ധതികള്‍ നടപ്പാക്കും
കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ വിപണനത്തിന് ഇ പ്ലാറ്റ്‌ഫോം
സര്‍ക്കാര്‍ സഹായത്തിന് ആധാര്‍ നിര്‍ബന്ധമാക്കും
വിളനാശത്തിന് കൂടുതല്‍ നഷ്ടപരിഹാരം
2020 ഓടെ കര്‍ഷകരുടെ വരുമാനം ഇരിട്ടിയാക്കും
കര്‍ഷക ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യം
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്
ബി.പി.എൽ കുടുംബങ്ങൾക്ക് പാചകവാതക സബ്സിഡിക്ക് പ്രത്യേക പദ്ധതി
സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായി മുന്നോട്ട് പോകും
പണപ്പെരുപ്പം 5.4 ശതമാനമായി കുറഞ്ഞു
7.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി
Discussion about this post