മുംബൈ : ഇന്ത്യ എടുക്കുന്ന തീരുമാനങ്ങളിൽ മറ്റു രാജ്യങ്ങൾ അവരുടെ നിലപാടുകൾ അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. മുംബൈയിൽ നടന്ന ഒരു ചടങ്ങിനെ ഓൺലൈൻ ആയി അഭിസംബോധന ചെയ്യവെയാണ് ജയശങ്കർ ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളെയും സമ്പന്നമായ പൈതൃകത്തെയും കുറിച്ച് ഊന്നിപ്പറഞ്ഞത്.
സ്വാതന്ത്ര്യത്തെ ഒരിക്കലും നിഷ്പക്ഷതയുമായി കൂട്ടിക്കുഴക്കരുതെന്ന് ജയശങ്കർ ഊന്നിപ്പറഞ്ഞു. “സ്വാതന്ത്ര്യത്തെ ഒരിക്കലും നിഷ്പക്ഷതയുമായി കൂട്ടിക്കുഴയ്‌ക്കരുത്. അനുരൂപപ്പെടാൻ ഭയക്കാതെ നമ്മുടെ ദേശീയ താൽപ്പര്യത്തിനും ആഗോള നന്മയ്‌ക്കുമായി ശരിയായതെന്തും ഞങ്ങൾ ചെയ്യും. മറ്റുള്ളവരെ അതിൻ്റെ തിരഞ്ഞെടുപ്പുകളിൽ വീറ്റോ അനുവദിക്കാൻ ഭാരതത്തിന് ഒരിക്കലും കഴിയില്ല,” ജയശങ്കർ പറഞ്ഞു.
പുരോഗതിയെയും ആധുനികതയെയും ഉൾക്കൊള്ളുവാൻ നമ്മുടെ പൈതൃകത്തെയും പാരമ്പര്യത്തെയും തിരസ്കരിക്കണം എന്നാണ് വളരെക്കാലമായി നമ്മളെ ചിലർ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. പുറമേയുള്ള സാംസ്കാരിക സമ്പ്രദായങ്ങളെ ശ്രേഷ്ഠമായി കണക്കാക്കുകയും ഇന്ത്യക്കാർക്കിടയിൽ സ്വന്തം സംസ്കാരം പരിശീലിക്കുന്നതിൽ അപകർഷതാബോധവും അസ്വസ്ഥതയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ആണ് നിലവിലുണ്ടായിരുന്നത്. ജയശങ്കർ പറഞ്ഞു
എന്നാൽ ജനാധിപത്യത്തിൻ്റെ ആഴം വർദ്ധിച്ചു വരുകയാണ്. കൂടുതൽ ആധികാരികമായ ശബ്ദങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു രാജ്യം സ്വയം വീണ്ടും കണ്ടെത്തുകയും സ്വന്തം വ്യക്തിത്വം കണ്ടെത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post