മനുഷ്യ ഭ്രൂണങ്ങളെ വികസിപ്പിക്കുന്നതിനായുള്ള ടിഷ്യു സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ശരീര ഭാഗമാണ് നട്ടെല്ലില്‍ കാണപ്പെടുന്ന ഭ്രൂണത്തെ വളര്‍ച്ചയില്‍ സഹായിച്ച ശേഷം ് ഇത് സുഷുമ്നാ നിരയുടെ ഇന്റര്‍വെര്‍ടെബ്രല്‍ ഡിസ്‌കുകളായി മാറുകയാണ് ചെയ്യിക. ഇപ്പോഴിതാ യുകെയിലെ ഒരു സംഘം ഗവേഷകര്‍ ഇത് ലാബില്‍ വളര്‍ത്തിയെടുത്തിരിക്കുകയാണ്.
അതില്‍ വികസിക്കാന്‍ കഴിയുന്ന തരത്തിലുള്ള ന്യൂറല്‍ ടിഷ്യൂകളും അസ്ഥി മൂലകോശങ്ങളും അടങ്ങിയിരിക്കുന്നു, മാത്രമല്ല വികസിക്കുന്ന ഭ്രൂണത്തിന് ജിപിഎസ് പോലെയാണ് നോട്ടോകോര്‍ഡ് പ്രവര്‍ത്തിക്കുന്നത്, നട്ടെല്ലിന്റെയും നാഡീവ്യവസ്ഥയുടെയും രൂപീകരണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു,’ യുകെയിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജെയിംസ് ബ്രിസ്‌കോ പറയുന്നു.
”ലാബില്‍ നോട്ടോകോര്‍ഡ് വളര്‍ത്താനുള്ള മുന്‍ ശ്രമങ്ങള്‍ പല തവണ പരാജയപ്പെട്ടിരുന്നു. ഇത് മുന്‍ധാരണകളെ തിരുത്തിയെഴുതാന്‍ തങ്ങളെ പ്രേരിപ്പിച്ചുവെന്നാണ് ഗവേഷകര്‍ പറയുന്നത്.നമ്മുടെ ലാബില്‍ നോട്ടോകോര്‍ഡ് ഭ്രൂണത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നതായാണ് കാണപ്പെടുന്നത്.
‘സാധാരണ വികസന സമയത്ത് ചെയ്യുന്നതുപോലെ, ചുറ്റുമുള്ള ടിഷ്യു സംഘടിപ്പിക്കാന്‍ സഹായിക്കുന്ന രാസ സിഗ്‌നലുകള്‍ ഇത് അയയ്ക്കുന്നുണ്ട്.
ശാസ്ത്രത്തിന് ഈ കണ്ടെത്തല്‍ പുതിയൊരു ചുവടുവെപ്പാണ് നട്ടെല്ലിനെയും സുഷുമ്‌നാ നാഡിയെയും ബാധിക്കുന്ന ജനന വൈകല്യങ്ങളെക്കുറിച്ചുള്ള ഭാവി പഠനങ്ങള്‍ക്ക് പുതിയ കണ്ടെത്തലുകള്‍ വഴിയൊരുക്കും, നോട്ടോകോര്‍ഡില്‍ നിന്ന് വികസിക്കുന്ന ഇന്റര്‍വെര്‍ടെബ്രല്‍ ഡിസ്‌കുകളെ ബാധിക്കുന്ന അവസ്ഥകളെക്കുറിച്ചും ഇതിന് വിവരങ്ങള്‍ നല്‍കാന്‍ കഴിയും.
Discussion about this post