സ്ത്രീകളില്ലാത്ത ലോകം ഒന്ന് ആലോചിച്ച് നോക്കൂ…എന്തൊരു ബോറായിരിക്കും. വർഷങ്ങൾക്കുള്ളിൽ തന്നെ ഈ ലോകത്ത് നിന്ന് മനുഷ്യകുലം നാമാവശേഷമാകും. ലോകത്തിന്റെ നിലനിൽപ്പിന് തന്നെ സ്ത്രീകൾ അത്യാവശ്യം ആയതിനാൽ സ്ത്രീജനങ്ങളുടെ ആരോഗ്യത്തിലും നമ്മൾ ശ്രദ്ധ വച്ച് പുലർത്തേണ്ടതുണ്ട്. അത് കൊണ്ട് തന്നെ നമ്മുടെ കൂട്ടത്തിലെ സ്ത്രീകൾ എല്ലാവരും വാക്‌സിനേഷനുകൾ കൃത്യമായി എടുക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ
സ്ത്രീകൾക്കിടയിൽ സെർവ്വിക്കൽ ക്യാൻസർ എന്നത് ഒരു വില്ലനായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ പലപ്പോഴും നാം കാണുന്നുണ്ട്. മിക്ക സെർവ്വിക്കൽ ക്യാൻസറിനേയും എച്ച് പി വി വാക്സിൻ വഴി പ്രതിരോധിക്കാൻ സാധിക്കുന്നു. 9 വയസ്സിലോ അല്ലെങ്കിൽ 45 വയസ്സിലോ ഇത്തരം കുത്തി വെപ്പുകൾ എടുക്കാവുന്നതാണ്. എന്നാൽ ഏറ്റവും അനുയോജ്യമായ പ്രായം എന്ന് പറയുന്നത് 11-12 വയസ്സിനുള്ളിലാണ്
ഇൻഫ്ളുവൻസ വാക്സിൻ
കാലാവസ്ഥാ മാറ്റങ്ങളിൽ പനി കൂടുൽ കാണപ്പെടുന്ന സമയത്ത് ഗർഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകളും മറ്റും ഇത്തരം വാക്സിൻ എടുക്കുന്നത് നല്ലതാണ്. കൂടാതെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും ഇത്തരം വാക്സിൻ എടുക്കാവുന്നതാണ്. 6 മാസത്തിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ ലഭിക്കുന്നു. ഈ വാക്സിൻ എടുക്കാത്തവരിൽ ഇൻഫ്ളുവൻസ വഴി രോഗത്തിൽ സങ്കീർണതകൾ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ആർത്രൈറ്റിസ്, ആസ്ത്മ ഉള്ളവർ ഡോക്ടറെ കണ്ട് നിർദ്ദേശ പ്രകാരം ഇത്തരം വാക്സിനുകൾ സ്വീകരിക്കേണ്ടതാണ്.
ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻചുമ (TDAP) വാക്സിൻ
ഈ വാക്സിൻ ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ, എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കും.ഇത്തരം രോഗാവസ്ഥകളുടെ പ്രതിരോധം കണക്കിലെടുത്ത് രോഗഭീഷണിയുള്ളവർ ഓരോ പത്ത് വർഷം കൂടുമ്പോഴും ഡിഫ്തീരിയക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണ്. ഗർഭകാലത്ത് സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും ഇവ മൂന്നും ചേരുന്നTdap വാക്സിൻ എടുക്കാവുന്നതാണ്. എന്നാൽ ഡോക്ടർ പലപ്പോഴും നിർദ്ദേശിക്കുന്നത് 27 മുതൽ 36 ആഴ്ച വരെയുള്ള സമയത്താണ്. ഇത് അമ്മയേയും കുഞ്ഞിനേയും പല ഗുരുതര അവസ്ഥകളിൽ നിന്നും സംരക്ഷിക്കുന്നു.
അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല (എംഎംആർ) വാക്സിൻ
വളരെ പ്രധാനപ്പെട്ട വാക്സിനുകളിൽ ഒന്നാണ് എംഎംആർ. അഞ്ചാംപനി, മുണ്ടിനീര്. റുബെല്ല എന്നീ അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് പലപ്പോഴും നപ്രതിരോധശേഷി ഇല്ലാത്ത, വാക്സിനേഷൻ എടുത്തിട്ടില്ലാത്ത, ഗർഭിണിയല്ലാത്ത സ്ത്രീകൾ ഈ വാക്സിൻ എടുക്കുന്നതിൽ വീഴ്ച കാണിക്കരുത്. ഇത് കൂടാതെ വാക്സിൻ എടുത്തതിന് ശേഷം ഗർഭധാരണത്തിന് വേണ്ടി മൂന്ന് മാസമെങ്കിലും കഴിഞ്ഞതിന് ശേഷം മാത്രം ശ്രമിക്കണം.
ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ
സ്ത്രീകളിൽ കരൾ രോഗത്തിലേക്കും കരളിന്റെ കാൻസറിനും കാരണമാകുന്ന വൈറസുകളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ഈ വാക്സിൻ സഹായിക്കും എന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. നവജാത ശിശുക്കൾക്ക് ഉൾപ്പടെയുള്ളവർക്ക് ഈ വാക്സിൻ നൽകി വരുന്നു.
#vaccinecertificate #vaccine #women #life #health
Discussion about this post