ലാന്‍ഡിംഗിന് തൊട്ടുമുമ്പ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ വന്‍ സംഘര്‍ഷം. രണ്ട് യാത്രക്കാര്‍ തമ്മില്‍ ചെറുതായി ആരംഭിച്ച വാക്‌പോര് ഒടുവില്‍ ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഞായറാഴ്ച രാവിലെ 7.35ഓടെ കോപ്പന്‍ഹേഗന്‍-ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം.
യാത്രക്കാര്‍ തമ്മില്‍ ആംറെസ്റ്റിനെ ചൊല്ലിയാണ് വാക്‌പോരില്‍ ഏര്‍പ്പെട്ടത്. വൈകാതെ തന്നെ ഇത് വലിയ കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിംഗിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു യാത്രക്കാരുടെ ഏറ്റുമുട്ടല്‍.
ഭക്ഷണം നല്‍കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ ആദ്യം തര്‍ക്കമുണ്ടായത്. തുടര്‍ന്ന്, ഇവരില്‍ ഒരാള്‍ക്ക് വിമാനത്തില്‍ പ്രത്യേക സീറ്റ് നല്‍കി. എന്നാല്‍, സ്ഥലം മാറിയിരുന്ന യാത്രക്കാരന്‍ ലഗേജ് എടുക്കാനായി തന്റെ പഴയ സീറ്റില്‍ തിരിച്ചെത്തിയതോടെ സംഘര്‍ഷം രൂക്ഷമാകുകയായിരുന്നു.
എയര്‍ ഇന്ത്യ വിമാനത്തിലെ ഇക്കണോമി ക്ലാസിലായിരുന്നു യാത്രക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. വിമാനത്തിലെ ഏതാണ്ട് മുഴുവന്‍ സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രണ്ട് പേര്‍ തമ്മില്‍ ആരംഭിച്ച പ്രശ്‌നം പിന്നീട് കയ്യാങ്കളിയിലേയ്ക്ക് എത്തിയത് സഹയാത്രക്കാരില്‍ ആശങ്ക സൃഷ്ടിച്ചു. യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നുംപിന്നീട് അത് സൗഹാര്‍ദ്ദപരമായി പരിഹരിച്ചെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
Discussion about this post