ന്യൂഡൽഹി : രാജ്യത്തെ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ കൂട്ടായ്മയായ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് എന്ന് ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ന്യൂഡൽഹിയിലെ സിബിസിഐ സെൻ്ററിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
കർദ്ദിനാൾമാർ, ബിഷപ്പുമാർ, സഭയിലെ പ്രമുഖരായ അൽമായ നേതാക്കൾ എന്നിവരുൾപ്പെടെ ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
രാജ്യത്ത് 1944-ൽ ആണ് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) സ്ഥാപിതമായത്. അതിനുശേഷം ഇത്രയും വർഷങ്ങൾക്കിടെ ആദ്യമായാണ് രാജ്യത്തെ പ്രധാനമന്ത്രി സഭയോടൊപ്പം ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. നേരത്തെ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ വീട്ടിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
Discussion about this post