വാഷിങ്ടൺ: മൂന്നുമാസം മുൻപ് ലെബനനിലെയും സിറിയയിലെയും ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ പേജർ, വോക്കിടോക്കി ആക്രമണങ്ങളുടെ വിശദാംശങ്ങൾ പുറത്ത്. ഹിസ്‌ബൊള്ള യെ കുടുക്കാൻ ഇസ്രായേൽ ചാര സംഘടന മൊസാദ് വർഷങ്ങൾക്ക് മുന്നേ തന്നെ ആസൂത്രണം തുടങ്ങിയെന്ന വിവരമാണ് പുറത്ത് വരുന്നത്
സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മൊസാദ് ഏജന്റുമാർ വിവരം തുറന്നു പറഞ്ഞത്.പേജർ സ്‌ഫോടന ഓപ്പറേഷനിലും അടുത്ത ദിവസം നടന്ന വോക്കി-ടോക്കി സ്‌ഫോടന സംഭവത്തിലും പ്രധാന പങ്കുവഹിച്ചവരാണ് ഈ രണ്ട് മുൻ ഏജൻ്റുമാർ എന്നാണ് വ്യക്തമാക്കുന്നത്. ഇസ്രായേലിൽ നിന്ന് ഉപകരണങ്ങൾ വാങ്ങുന്നതിനും അവയ്‌ക്കെതിരെ ഉപയോഗിക്കുന്നതിനും ഹിസ്ബുള്ളയെ എങ്ങനെ പറ്റിച്ചു എന്നാണ് ഇവർ വിവരിക്കുന്നത്.
രസകരമായ കാര്യം, പുതിയ പേജറുകൾ വാങ്ങാൻ ഹിസ്ബുള്ളയെ പ്രേരിപ്പിക്കാൻ യുട്യൂബിലൂടെ രണ്ടാഴ്ചയോളം പരസ്യംചെയ്തു എന്നാണ്. പൊടിയും വെള്ളവും പറ്റാത്ത ബാറ്ററി ആയുസ്സ് കൂടുതലുമുള്ള പേജർ എന്നുപറഞ്ഞായിരുന്നു പരസ്യം. ഇതിൽ ഹിസ്‌ബൊള്ള വീഴുകയും ചെയ്തു
പേജറുകളിലും വോക്കിടോക്കികളിലും സ്ഫോടകവസ്തുവെക്കുന്നതിനുള്ള ആസൂത്രണം 10 വർഷം മുൻപേ തുടങ്ങി. തയ്‌വാൻ ആസ്ഥാനമായുള്ള കമ്പനിയിൽനിന്നാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങുന്നതെന്ന് ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദ് കണ്ടെത്തി. സ്ഫോടകവസ്തു വെക്കാൻമാത്രം വലുപ്പമുള്ള പേജറുകൾ ഉണ്ടാക്കുകയായിരുന്നു അടുത്തത്. 2022-ൽ ഇതുതുടങ്ങി. പല അളവിൽ സ്ഫോടകവസ്തുവെച്ച് പലതവണ പരീക്ഷിച്ചു. ഒരാളെമാത്രം കൊല്ലുന്ന അളവിലുള്ള സ്ഫോടകവസ്തു പേജറുകളിൽ ഒളിപ്പിച്ചു.
പൊട്ടിത്തെറിക്കുന്ന 16,000 വാക്കി-ടോക്കികൾ ആണ് ഹിസ്ബുള്ള വാങ്ങിയത് . അവ എപ്പോൾ സജീവമാക്കണമെന്നത് ഇസ്രായേലിൻ്റെ തീരുമാനമായിരുന്നു, മൂന്ന് മാസം മുമ്പ് സ്ഫോടനം നടക്കുന്നത് വരെ 10 വർഷത്തേക്ക് ഇസ്രായേൽ അത് ചെയ്തില്ല.
ഏജന്റുമാരുടെ അഭിപ്രായ പ്രകാരം ഇസ്രായേൽ ഒരു ഹിസ്‌ബൊള്ളയ്ക്കും ലോകത്തിനും സന്ദേശം നൽകാൻ ആഗ്രഹിച്ചിരുന്നു. ഞങ്ങളോട് കളിക്കരുത് എന്നായിരുന്നു അത്. ആ സന്ദേശം വ്യക്തമായി ഇസ്രായേൽ നൽകുകയും ചെയ്തു.
Discussion about this post