തൃശ്ശൂർ: ബാറുടമകളിൽനിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നും 74,820 രൂപയും 12 കുപ്പി വിദേശമദ്യവും പിടികൂടി. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ തൃശ്ശൂർ വിജിലൻസ് യൂണിറ്റാണ് ചൊവ്വാഴ്ച വൈകീട്ട് നാലോടെ പരിശോധന നടത്തിയത്.
തൃശ്ശൂർ എക്സൈസ് സർക്കിൾ ഓഫീസിലും പരിസരത്തും നടത്തിയ പരിശോധനയിൽ എസ്.ഐ. അശോക് കുമാറിന്റെ കൈയിൽനിന്നാണ് വിജിലൻസ് കണക്കിൽ പെടാത്ത തുകയും വിദേശമദ്യ ശേഖരവും കണ്ടെടുത്തത്. കണക്കിൽപ്പെടാത്ത 32,820 രൂപയും നിർത്തിയിട്ട ഔദ്യോഗികവാഹനത്തിന്റെ മുൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 42,000 രൂപയും കണ്ടെത്തി. ഇത് കൂടാതെ വാഹനത്തിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 12 കുപ്പി വിദേശമദ്യം കണ്ടെത്തി.
തുടരന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു
Discussion about this post