Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലോകത്ത് ഈശ്വരനുണ്ടോ എന്നൊനും എനിക്കറിയില്ല പക്ഷെ എൻ്റെ കൂടല്ലൂരമ്മ സത്യമാണ് എന്നെനിക്കറിയാം;91ൻ്റെ നിറവിൽ ദേഹം ഉപേക്ഷിച്ചു

ആര്യലാൽ എഴുതുന്നു

by Brave India Desk
Dec 26, 2024, 01:00 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്; മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ വിടവാങ്ങിയിരിക്കുകയാണ്. എഴുത്തിൻ്റെ പെരുന്തച്ഛൻ്റെ മുന്നിൽ ഓർമ്മ പൂക്കൾ അർപ്പിക്കുകയാണ് സാഹിത്യലോകം. മലയാളത്തിൻ്റെ സുകൃതത്തിൻ്റെ മുന്നിൽ ആദരമർപ്പിക്കുകയാണ് ആര്യലാൽ ആ കുറിപ്പിലേക്ക്……

ഭാഷയുടെ രസഭേദങ്ങൾ വരുത്തിയ മാന്ത്രികാനുഭൂതികളായിരുന്നു ആ കഥാപ്രപഞ്ചം. ജോസി വാഗമറ്റവും മാത്യുമറ്റവും ഒക്കെ എഴുതിയിരുന്നെങ്കിൽ ‘പൈങ്കിളി’ എന്ന് ആക്ഷേപിക്കപ്പെടുമായിരുന്ന കഥാപരിസരങ്ങളിലാണ് ഭാഷയുടെ ഭാവദീപ്തിയും പ്രതിഭയുടെ കൈയ്യടക്കവും കൊണ്ട് ആ മനുഷ്യൻ ഉദാത്തത വരുത്തിയത്.
“ഈ ലോകം ഒരു പളുങ്കുപാത്രം പോലെ എൻ്റെ കയ്യിൽ കിട്ടിയാൽ എറിഞ്ഞുടച്ചിട്ട് എൻ്റെ ഇഷ്ടത്തിനൊന്ന് തീർക്കുമായിരുന്നു” എന്നു പറഞ്ഞത് ഒമർ ഖയ്യാമാണ്. മൗനം മുഖമുദ്രയാക്കിയ എം.ടി അങ്ങനെയൊന്നും പറഞ്ഞില്ല എങ്കിലും കാവ്യപ്രപഞ്ചത്തിലൂടെ അങ്ങനെയൊന്നു തീർത്തു വയ്ക്കാൻ ശ്രമിച്ചു. വ്യാസൻ്റെ ഭാരതം ‘വാസൂൻ്റെ ഭാരത’മാകുന്നതങ്ങനെയാണ്. പാണൻ്റെ വടക്കൻപാട്ട് ചതിയനാക്കിയ ചന്തുവിനെ ‘വീരഗാഥ’ വിശുദ്ധമാക്കുന്നതങ്ങനെയാണ്. ‘പണിതിട്ടും പണിതിട്ടും പണിതീരാത്ത കഥാപ്രപഞ്ചത്തിലെ നാലുകെട്ടിൻ്റെ പടിപ്പുരമുറ്റത്ത് സ്വന്തം മുറികളായി’ മാറുകയായിരുന്നു ഓരോ രചനയും.ഈ ലോകത്തിൽ സ്വന്തം ലോകം സൃഷ്ടിക്കാനുള്ള ആ കഥാകാരൻ്റെ തീവ്രശക്തിയുള്ള ആയുധം ഭാഷയായിരുന്നു. ആശയപ്രകാശനത്തിനുള്ള ഉപാധിയല്ലാത്ത,ആശയം തന്നെയായി മാറിയ ഭാഷയാണ് എം ടിയുടെ സാഹിത്യലോകം!
“ലോകത്ത് ഈശ്വരനുണ്ടോ എന്നൊനും എനിക്കറിയില്ല പക്ഷെ എൻ്റെ കൂടല്ലൂരമ്മ സത്യമാണ് എന്നെനിക്കറിയാം” എന്നു പറഞ്ഞ ഒരു എം.ടിയുണ്ട്. കഥാപരിസരങ്ങളിലും കഥാപാത്രങ്ങളിലും എം.ടി കാത്തുസൂക്ഷിച്ച യുക്തിയും അതു തന്നെയായിരുന്നു.
വായിച്ച മനുഷ്യർ അവരുടെ ഹൃദയങ്ങളിൽ ഭഗവതിയമ്മയെ,സേതുവിനെ,ശ്രീധരനെ ,അപ്പുണ്ണിയെ,ഗോവിന്ദൻകുട്ടിയെ.ഉണ്ണിയെ,സുഭദ്രയെ ജാനകിയേടത്തിയെ, വിമലയെ,ഭീമനെ ഒക്കെ തിരഞ്ഞ് കണ്ടെടുത്തു. ഭാഷയുടെ മാന്ത്രിക വാതിൽ തുറന്നു കിട്ടിയവർ അതിലൂടെ ആ കഥാപാത്രങ്ങളിലേക്ക്, അവരുടെ ഭാവങ്ങളിലേക്ക് പരകായ പ്രവേശം ചെയ്തു. വൈകാരികത ഘനീഭവിച്ച ഹൃദയാനുഭവങ്ങളായിരുന്നു ഓരോ വായനാനുഭവങ്ങളും. പക്ഷെ ആ ഭാഷയുടെ അമൃതധാര ഒഴുകി വന്ന് ഒരോ വികാരാനുഭൂതികളെയും വികലമാവാതെ വിശുദ്ധമാക്കിക്കൊണ്ടിരുന്നു. വായിച്ചവരിൽ എത്രയോ പേർക്കത് നിശബ്ദതകളിൽ സ്വകാര്യമായ ധ്യാനമന്ത്രമായിത്തീർന്നു. ചിലരുടെയെങ്കിലും ഹൃദയങ്ങൾക്കത് പരിവർത്തനത്തിൻ്റെ രസായനമായി.
“മഹാപുരാണങ്ങളിലെ മഹിത ബിംബങ്ങളെ ഭടജനങ്ങളുടെ നടുവിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് കോലം കെട്ടി തുള്ളിച്ചതു” കണ്ടിട്ടാണ് നമ്പ്യാരെ നേരിൽ കണ്ടാൽ ചാണകം മുക്കിയ ചൂലിനു തല്ലണം എന്ന് മാരാര് അഭിപ്രായപ്പെട്ടത്. എംടിയോടും കലഹിച്ചവരുണ്ട്. ഭീമനും ചന്തുവും മാത്രമല്ല ഭഗവതിയുടെ മുഖത്തു വീണ ദൈന്യതയുടെ തുപ്പലും ആ വിമർശനത്തിനു കാരണമാണ്. കലയുടെയും കഥയുടെയും യുക്തി ലോക യുക്തിയിൽ നിന്നും വ്യത്യസ്തമായിരിക്കാം. വിമർശനാതീതമായ ഒരലൗകികത എം.ടി യിലുമില്ല. ആ കഥകളിലെ ദാരിദ്രവും സൗന്ദര്യ വീക്ഷണങ്ങളും ലോകക്രമങ്ങളും ഒക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. വിമർശനാതീതമായതൊന്നും എങ്ങുമില്ലാത്ത പോലെ എം.ടി യിലുമില്ല.
എം.ടിയില്ലായിരുന്നെങ്കിൽ ഒരു എം.ടി മാത്രമല്ല ഇല്ലാതാവുന്നത് എന്നതാണ് ആ മനുഷ്യൻ്റെ ജീവിതത്തെ മഹത്വപ്പെടുത്തുന്നത്. അങ്ങനെയുള്ള മനുഷ്യർ അനേകമില്ല. ആ മനുഷ്യൻ മരിച്ചിരിക്കുന്നു. ഭാവുകത്വ പരിണാമങ്ങളുടെ ലോകത്ത് ആ ഭാഷ ജീവിച്ചിരിക്കുമെങ്കിൽ എം.ടി മരിക്കുകയില്ല! ഹൃദയം ഒരു രക്താശയം മാത്രമായി മാറാത്ത കാലത്തോളം ആ ഭാഷയ്ക്ക് മരിക്കാൻ കഴിയുകയുമില്ല. മനുഷ്യ ബന്ധങ്ങളുടെ ‘ഫ്രെയിം ഓഫ് റഫറൻസ്’ സ്ഥായിയായിരിക്കുന്ന കാലം വരെയെ ലോക സാഹിത്യത്തിനു പോലും നിലനില്പുള്ളൂ. “നിൻ്റെ അച്ഛൻ ഉഴുതമണ്ണിൽ നീ വിതച്ചു” എന്ന വരികളിലെ നാടകീയത സോഫോക്ലീസിൻ്റെ കാലം മുതലിങ്ങോട്ടു തുടരുന്നത് അതുകൊണ്ടാണ്.എം. ടി. സാഹിത്യവും ചെന്നുറച്ചിരിക്കുന്നത് അത്തരം മനുഷ്യ ബന്ധങ്ങളിലാണ്. മനുഷ്യ ബന്ധങ്ങളവസാനിക്കുന്ന കാലം വരെയും ജീവിച്ചിരിക്കുന്നൊരു ഭാവുകത്വ പരിണിതിയുടെ പേരാണ് എം.ടി.
തൊണ്ണൂറ്റിയാന്നിൻ്റെ നിറവിൽ ഈ മനുഷ്യൻ ദേഹം ഉപേക്ഷിച്ചു….! അദ്ദേഹം തന്നെ പറഞ്ഞപോലെ “മരണം അവസാനമല്ല മനോഹരമായ മറ്റൊരു തുടക്കമാണ്. ” മഹാ മൃത്യുഞ്ജയം മുഴങ്ങുന്ന മനോഹരായ മറ്റൊരു കൊഴിഞ്ഞു പോകൽ മലയാളം കാണുന്നു!ഞെട്ടടരും മുന്നേ പാകമായ ഒരു ഫലം അതിൻ്റെ മൃതിയെക്കടന്ന് അമരത്വം പ്രാപിച്ചിരിക്കുന്നു.”മൃത്യോർ മുക്ഷീയമാമൃതാത്” എന്ന പ്രാർത്ഥന സഫലമായിരിക്കുന്നു. എത്രപേർക്ക് എം.ടിയെപ്പോലെ ജീവിക്കാൻ കഴിയും ?എന്നതല്ല എത്ര പേർക്ക് എം.ടിയെ പ്പോലെ മരിക്കാൻ കഴിയും? എന്ന ചോദ്യവും ബാക്കിയാവുന്നു!
ചില നിലവിളികളാണ് മരണത്തെ മലിനമാക്കുന്നത്. പട്ടിണി കിടന്നു മരിച്ച അച്ഛൻ്റെ മുതദേഹത്തോടു ചേർന്നിരുന്ന് “ഒരു ദോശ തിന്നിട്ടു പോ അച്ഛാ”എന്നു കരഞ്ഞ നാട്ടുകാരിയായ ഒരു മകളെ എനിക്കറിയാം. കണ്ടുനിന്നവരെ ചിരിപ്പിച്ച ഒരു കരച്ചിൽ! “മലയാളം മരിച്ചു പോയി” എന്നെഴുതി വിവേകശൂന്യരായ മാപ്രകൾ മുന്നെ മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും അപമാനിക്കരുത്. കുറഞ്ഞ പക്ഷം അദ്ദേഹത്തിനൊപ്പം മരിക്കാതെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്കെങ്കിലും നിത്യജീവനിണങ്ങാൻ മലയാളം ജീവിച്ചിരിക്കട്ടെ.
ഭാഷയുടെ ,കഥയുടെ ചെമ്പകപ്പൂ സുഗന്ധം സ്വർഗത്തിലും പരക്കട്ടെ.!

Stories you may like

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

Tags: godmt vasudevan nair
Share1TweetSendShare

Latest stories from this section

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്എസ്‌കെ ഫണ്ട് ഇനി കിട്ടുമോയെന്ന് ആശങ്കയുണ്ട്; കിട്ടാതിരുന്നാൽ അതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies