ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചില്ലെങ്കിലും സഹായയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി മെട്രോയ്ക്ക് 450 കോടി രൂപ അനുവദിച്ചു.റബ്ബര്‍ വിലയിടിവ് തടയാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. എന്നാല്‍ അത് സംബന്ധിച്ച് യാതൊരു നടപടികളും ബജറ്റില്‍ ഉണ്ടായില്ല. അതേ സമയം റബ്ബര്‍ ബോര്‍ഡിന് 132 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫാക്ടിന് 6 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടീ ബോര്‍ഡിന് 129 കോടിയും കോഫി ബോര്‍ഡിന് 121 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post