ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം സേവനദാതാക്കളിലൊരാളായ എയര്‍ടെല്‍ നെറ്റ്വര്‍ക്കിന് തകരാര്‍. നിശ്ചലമായാതായാണ് പരാതി. ഫോണ്‍ വിളിക്കാന്‍ കഴിയാതെയും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കാതെയും ആയിരക്കണക്കിന് ഉപയോക്താക്കളാണ് ബുദ്ധിമുട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുസംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ ഉപയോക്താക്കളുടെ പരാതികള്‍ നിറയുകയാണ്.
ഇന്ന് രാവിലെ 10.30 ഓടേയാണ് നെറ്റ്വര്‍ക്ക് തടസ്സപ്പെട്ടതിനെക്കുറിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചത്. നിരവധി എയര്‍ടെല്‍ ഉപയോക്താക്കള്‍ എക്‌സില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എയര്‍ടെല്‍ സിമ്മില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഫോണില്‍ കുറച്ചുനേരത്തേയ്ക്ക് ‘നോ നെറ്റ്വര്‍ക്ക്’ എന്ന് കാണിച്ചതായാണ് ഇവര്‍ പറയുന്നത്.
മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഭാഗത്ത് നിന്നാണ് പരാതികള്‍ ഏറെയും. എയര്‍ടെല്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടതായാണ് ചിലരുടെ പ്രതികരണം. മറ്റു ചിലര്‍ സിഗ്നല്‍ അഭാവവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
എയര്‍ടെല്‍ തകരാറിനെ കുറിച്ച് എയര്‍ടെല്‍ ഔദ്യോഗിക വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. എന്തായാലും നെറ്റ്, കോള്‍ തടസ്സങ്ങള്‍ നിരവധി വരിക്കാരെ നിരാശരാക്കി. ട്വിറ്റര്‍ പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വരിക്കാര്‍ തങ്ങളുടെ അതൃപ്തി പങ്കുവെച്ചു. അഹമ്മദാബാദ്, ഗുജറാത്ത് ഭാഗങ്ങളിലാണ് എയര്‍ടെല്‍ സാങ്കേതിക തടസ്സം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post