ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിംഗ് ജിയുടെ വേർപാടിൽ ദുഃഖിക്കുന്നു. എളിയ ചുറ്റുപാടിൽ നിന്നും ഉയർന്നുവന്ന അദ്ദേഹം ഒരു ആദരണീയ സാമ്പത്തിക വിദഗ്ധനായി നേട്ടം കൈവരിച്ച വ്യക്തിയാണ്. വിവിധ സർക്കാർ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ധനമന്ത്രി എന്ന നിലയിൽ, വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ച അദ്ദേഹം നമ്മുടെ പ്രധാനമന്ത്രി എന്ന നിലയിൽ ഉൾക്കാഴ്ചയുള്ള വ്യക്തിയായിരുന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു” എന്നും പ്രധാനമന്ത്രി തന്റെ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, എഎപി നേതാവ് രാഘവ് ഛദ്ദ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരും മൻമോഹൻ സിംഗിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Discussion about this post