ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തെ തുടർന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാഷ്ട്രത്തലവന്മാരും നേതാക്കളും അനുശോചനം രേഖപ്പെടുത്തി. മാലിദ്വീപും അഫ്ഗാനിസ്ഥാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ നേതാക്കൾ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി, അദ്ദേഹത്തിൻ്റെ സംഭാവനകളും അവരുടെ രാജ്യങ്ങളുമായുള്ള ഊഷ്മളമായ ബന്ധവും എടുത്തുപറഞ്ഞു.
ഇന്ത്യയ്ക്ക് തങ്ങളുടെ ഏറ്റവും മികച്ച പുത്രന്മാരിൽ ഒരാളെ നഷ്ടപ്പെട്ടുവെന്ന് അഫ്ഗാനിസ്ഥാൻ്റെ മുൻ പ്രസിഡൻ്റ് ഹമീദ് കർസായി വ്യക്തമാക്കി . “അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അചഞ്ചലമായ സഖ്യകക്ഷിയും സുഹൃത്തും ആയിരിന്നു മൻമോഹൻ സിംഗെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ദയാലുവായ പിതാവിനെ പോലെയായിരുന്നു മൻമോഹൻ സിംഗ് എന്നും, മാലിദ്വീപിന്റെ ഒരു നല്ല സുഹൃത്തായിരുന്നു അദ്ദേഹമെന്നും മുൻ മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് നഷീദ് സമൂഹ മാദ്ധ്യമമായ എക്‌സ് എഴുതി.
ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇത് വേദനാജനകമായ ദുഃഖത്തിൻ്റെ നിമിഷമാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന് ഡോ. മൻമോഹൻ സിംഗ് നൽകിയ സംഭാവനകൾ അളവറ്റതാണ്. ഒരു സാമ്പത്തിക വിദഗ്ധൻ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ വൈദഗ്ധ്യവും ഇന്ത്യയുടെ പുരോഗതിയോടുള്ള പ്രതിബദ്ധതയും ചോദ്യം ചോദ്യം ചെയ്യാനാകാത്തതും അദ്ദേഹത്തിൻ്റെ സൗമ്യമായ പെരുമാറ്റം എല്ലായ്പ്പോഴും പ്രിയങ്കരവുമായിരിന്നു. അലി പോവ് പറഞ്ഞു.
Discussion about this post