ടോക്കിയോ: സുസുക്കി മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു. 94 വയസായിരുന്നു. അർബുധ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ക്രിസ്തുമസ് ദിനത്തിലായിരുന്നു അന്ത്യമെന്ന് കമ്പനി അറിയിച്ചു.
40 വർഷത്തോളം സുസുക്കി കമ്പനിയെ നയിച്ച ഒസാമ സുസുക്കി 2021ലാണ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറിയത്. സുസുക്കിയെ ജനപ്രിയ പ്രാൻഡായി മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. മാരുതിയുടെ ചെറഒകാറുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമയുട കാലത്താണ്. ജനപ്രിയ ബ്രാൻഡായ മാരുതി 800 ന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓൾട്ടോയിൽ നിന്നുമാണ് ഏവരുടെയും പ്രിയപ്പെട്ട മാരുതി 800ന്റെ പിറവി.
1958ൽ ജൂനിയർ മാനേജ്‌മെന്റ് തസ്തികയിലൂടെ ഔദ്യോഗികമായി സുസുക്കിയുടെ ഭാഗമായ ഒസാമ, പിന്നീട് വിവിധ തസ്തികകളുടെ അുനഭവ സമ്പത്തുമായി കമ്പനിയുടെ ഡയറക്ടർ സ്ഥാനത്തെത്തിയത് അണണടച്ചു തുറക്കും വേഗത്തിലായിരുന്നു. 1963ലായിരുന്നു ഈ സുപ്രധാന മാറ്റം. പിന്നീട്, 1978ൽ കമപനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി. തുടർന്ന് 2000ൽ ഴചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഒസാമ പിന്നീടുള്ള 40 വർഷക്കാലമാണ് സുസുക്കിയെ ഉയർച്ചയിലേക്ക് നയിച്ചത്.
Discussion about this post