ന്യൂഡല്‍ഹി : പുതുവര്‍ഷത്തില്‍ 1599 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ബഡ്ജറ്റ് എയര്‍ലൈന്‍ കമ്പനിയായ ആകാശ എയര്‍. ആകാശ എയറിന്റെ ന്യൂ ഇയര്‍ സെയില്‍ ഓഫര്‍ പ്രകാരം 1599 രൂപ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ആഭ്യന്തര അന്തര്‍ദേശീയ റൂട്ടുകളില്‍ ഉള്‍പ്പെടെ ഈ ഓഫര്‍ ലഭിക്കുന്നതാണ്.
ആകാശ എയറിന്റെ വെബ്‌സൈറ്റായ www.akasaair.com വഴിയോ , മൊബൈല്‍ ആപ്പിലൂടെയോ യാത്രക്കാര്‍ക്ക് അവരുടെ ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അന്താരാഷ്ട്ര റൂട്ടുകളിലെ ബുക്കിംഗുകള്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കുകളില്‍ NEWYEAR എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് 25 ശതമാനം വരെ കിഴിവ് ലഭിക്കും.
2024 ഡിസംബര്‍ 31നും 2025 ജനുവരി 3നും ഇടയിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അവസരമുള്ളത്. 2025 ജനുവരി ഏഴു മുതലുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാന്‍ കഴിയുന്നത്.
മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള യു.എസ്.ബി പോര്‍ട്ടുകള്‍, ഓണ്‍ബോര്‍ഡ് മീല്‍ സര്‍വീസ് തുടങ്ങിയ സൗകര്യങ്ങള്‍ ആകാശ എയര്‍ നല്‍കുന്നുണ്ട്. അതിനൊപ്പം യാത്രക്കാര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൂടാതെ കാഴ്ച വൈകല്യമുള്ളവര്‍ക്കായി ബ്രെയില്‍ ലിപിയിലുള്ള സുരക്ഷാ നിര്‍ദ്ദേശ കാര്‍ഡും ഓണ്‍ബോര്‍ഡ് മെനു കാര്‍ഡും അവതരിപ്പിച്ചിട്ടുണ്ട്.
Discussion about this post