ഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 3.02 രൂപ കുറച്ചു. ഡീസല്‍ ലിറ്ററിന് 1.47 രൂപ കൂട്ടി. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. അന്താരാഷ്ട്ര വിപണയില്‍ അംസ്കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറക്കാന്‍ തീരുമാനിച്ചത്. രണ്ട് ആഴ്ചയിലൊരിക്കല്‍ നടത്തുന്ന വിപണി അവലോകനത്തിന് ശേഷമാണ് എണ്ണക്കമ്പനികള്‍ വില കുറക്കാന്‍ തീരുമാനിച്ചത്.
ഇത് ഏഴാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. ലീറ്ററിന് 32 പൈസയാണ് അവസാനമായി കുറച്ചത്. അതേസമയം, ഡീസലിന് വില വര്‍ധിപ്പിക്കുന്നത് തുടര്‍ച്ചയായ രണ്ടാം തവണയാണ്. 28 പൈസയായിരുന്നു കഴിഞ്ഞ പ്രാവശ്യത്തെ വര്‍ധന.
Discussion about this post