ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ മരണത്തെ രാഷ്ട്രീയവത്കരിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി.
“കോൺഗ്രസ് നടത്തുന്ന വഞ്ചനാപരമായ രാഷ്ട്രീയം, പ്രത്യേകിച്ച് രാഹുൽ ഗാന്ധി നടത്തുന്നത് , ദൗർഭാഗ്യകരമാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ അന്ത്യകർമങ്ങൾ നിഗം ബോധ് ഘട്ടിൽ നടത്തിയതിലൂടെ ബിജെപി അദ്ദേഹത്തെ അനാദരിക്കുകയാണെന്ന് ആരോപിച്ച് അൽപ സമയം മുമ്പ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. , ഇത്തരം രാഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” ബിജെപി എംപി സംബിത് പത്ര പറഞ്ഞു.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്മാരകത്തിനുള്ള സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട് . എന്നാൽ അത് അന്തിമ സംസ്കാരം നടന്ന സ്ഥലമായിരിക്കില്ല. എന്നാൽ ഇതിനെ “ഇന്ത്യയുടെ ആദ്യ സിഖ് പ്രധാനമന്ത്രിയെ ബോധപൂർവം അപമാനിക്കൽ” എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്.
ഡോ.സിംഗിൻ്റെ മരണവാർത്ത പുറത്തുവന്നയുടൻ കേന്ദ്രസർക്കാർ മന്ത്രിസഭായോഗം വിളിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രിയുടെ ഔന്നത്യത്തിനനുസരിച്ച് സ്മാരകം നിർമിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു ബിജെപിയുടെ സംബിത് പത്ര പറഞ്ഞു.
“സർക്കാർ സ്ഥലവും മറ്റ് ആവശ്യമായ നടപടിക്രമങ്ങളും അനുവദിക്കുന്ന സമയം കൊണ്ട് ശവസംസ്‌കാര, അന്ത്യകർമങ്ങൾ എന്നിവയുമായി മുന്നോട്ട് പൊയ്ക്കൊള്ളൂ എന്ന് ഞങ്ങൾ ഡോ.സിംഗിൻ്റെ കുടുംബത്തിനും കോൺഗ്രസിനോടും പറഞ്ഞു . എന്നാൽ കോൺഗ്രസ് പാർട്ടി ഈ വിഷയത്തിലും രാഷ്ട്രീയത്തിൽ ഏർപ്പെട്ടു,’ പത്ര പറഞ്ഞു.
Discussion about this post