അധിനിവേശകർക്കെതിരെ പ്രത്യാക്രമണത്തിന്റെ പ്രതീകമായ ഛത്രപതി ശിവജിയുടെ പ്രതിമ അതിർത്തിയിൽ സ്ഥാപിച്ച് ഭാരതം. ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള ലഡാക്കിലെ പാംഗോങ് സോയിൽ 14,300 അടി ഉയരത്തിലാണ് പ്രതിമ ഇന്ത്യൻ സൈന്യം അനാച്ഛാദനം ചെയ്തത്.
വ്യാഴാഴ്ച (ഡിസംബർ 26) നടന്ന ഉദ്ഘാടന ചടങ്ങിന് ഫയർ ആൻഡ് ഫ്യൂറി കോർപ്സിൻ്റെ ജനറൽ കമാൻഡിംഗ് ഓഫീസറും മറാത്ത ലൈറ്റ് ഇൻഫൻട്രി കേണലുമായ ലെഫ്റ്റനൻ്റ് ജനറൽ ഹിതേഷ് ഭല്ല നേതൃത്വം നൽകിയതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
തദവസരത്തിൽ സംസാരിച്ച ലഫ്റ്റനൻ്റ് ജനറൽ ഭല്ല, ആധുനിക സൈനിക നടപടികളിൽ ശിവാജി മഹാരാജിൻ്റെ ധീരത, തന്ത്രം, നീതി എന്നീ ആശയങ്ങളുടെ പ്രസക്തി എടുത്തുപറഞ്ഞു.
പങ്കോങ് സോയിലെ അദ്ദേഹത്തിൻ്റെ (ഛത്രപതി ശിവജിയുടെ) പ്രതിമ സൈനികർക്ക് മനോവീര്യം നൽകുന്നതും ഇന്ത്യയുടെ ചരിത്രപരവും സമകാലികവുമായ സൈനിക ശക്തിയുടെ സാക്ഷ്യപത്രവുമാണ്,” സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷിചർച്ചകളിൽ വലിയ മുന്നേറ്റമാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്. ഡെംചോക്കിലും ദെപ്‌സാങ് സമതലങ്ങളിലും ഇരു രാജ്യങ്ങളും സേനയെ പിൻവലിക്കുകയും മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് വഴിയൊരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Discussion about this post