സോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ യാത്രാവിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 181 പേരില്‍ 179 പേരും മരിച്ചിരുന്നു. പ്രാദേശിക മാദ്ധ്യമ റിപ്പോര്‍ട്ടുപ്രകാരം രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കും ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം.
അപകടത്തില്‍ മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ വിമാന ജീവനക്കാരനും മറ്റൊരാള്‍ യാത്രക്കാരനുമാണ്. വിമാനത്തിന്റെ ഏറ്റവും പിന്നിലിരുന്നവരാണ് രക്ഷപ്പെട്ടത്. എന്നാല്‍ മരണസംഖ്യയെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ദക്ഷിണകൊറിയയില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ വിമാന അപകടങ്ങളില്‍ ഒന്നാണിത്.
അതേസമയം, സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തായ്ലന്‍ഡില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് കത്തുകയായിരുന്നു. വിമാനം റണ്‍വേയിലൂടെ അതിവേഗം മുന്നോട്ട് പോകുന്നതും കുറച്ച് മുന്നിലേക്ക് പോയി അവിടെയുള്ള മതിലില്‍ ഇടിച്ച് കത്തുന്നതും വീഡിയോയിലുണ്ട്.
പക്ഷിയിടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോഴിതാ അത് സ്ഥീരികരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ദുരന്തത്തിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ എന്തോവന്ന് തട്ടുന്നതും പിന്നാലെ തീ കത്തുന്നതും കാണാം.
🚨🇰🇷 SHOCKING FOOTAGE: BIRD STRIKE SEEN ON JEJU AIR FLIGHT 2216 BEFORE CRASH
MBC News releases footage allegedly showing a bird strike moments before the fatal crash of Jeju Air flight 2216. Investigation underway.#JejuAir #Muan #BirdStrike #Crash #SouthKorea #BreakingNews pic.twitter.com/jidQJchCEU
— Breaking News (@PlanetReportHQ) December 29, 2024
Discussion about this post