കാണ്‍പൂര്‍: നെഹ് റു കുടുംബത്തിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് ബി.ജെ.പി നേതാവ്
സുബ്രഹ്മണ്യന് സ്വാമി. നെഹ്റു കുടുംബത്തിലെ ഒരാള്‍ പോലും കോളേജില്‍ പഠിച്ചിട്ടില്ലെന്ന് സ്വാമി പറഞ്ഞു.
അതുകൊണ്ടു തന്നെ ജെ.എന്‍.യുവിന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരാണ് നല്‍കേണ്ടതെന്നും സ്വാമി അഭിപ്രായപ്പെട്ടു. അംബേദ്കര്‍ നല്ല അറിവുള്ള വ്യക്തിയായിരുന്നെന്നും പണ്ഡിറ്റ് എന്ന വിശേഷണം നെഹ്റുവിനേക്കാള് യോജിച്ചത് അദ്ദേഹത്തിനാണെന്നും സ്വാമി ആവര്‍ത്തിച്ചു. കാണ്‍പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 ജവഹര്‍ലാല്‍ നെഹ്റുവിന്റെ കൊണ്ടുവന്നതാണെന്നും എന്നാല്‍ പാക്കിസ്ഥാന് അത് മുതലെടുക്കുകയാണെന്നും കശ്മീരിലെ ഒരു കോളേജ് പരിപാടിയില്‍ വെച്ച് സ്വാമി പറഞ്ഞു. അംബേദ്കര്‍ അതിനെ അനുകൂലിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post