എറണാകുളം: കൊച്ചിയെ സംബന്ധിച്ചിടത്തോളം 2024 ഏറെ നേട്ടങ്ങളുണ്ടാക്കിയ ഒരു വർഷമായിരുന്നു. കൊച്ചിയെ ഒരു മെട്രോ നഗരമാക്കി മാറ്റിക്കൊണ്ട് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയായത് ഈ വർഷമാണ്. ഇത് കൂടാതെ, വിമാനത്താവള ക്യാമ്പസിൽ ഒരുക്കിയ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ, എറണാകുളം മാർക്കറ്റ്, എന്നിവ തുടങ്ങി പല മുന്നേറ്റങ്ങളും 2024ൽ ജില്ലക്കുണ്ടായി. ഈ നേട്ടങ്ങളുടെ തുടർച്ച അടുത്ത വർഷവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ പുതുവത്സര വേളയിൽ കൊച്ചിക്കാർ.
2025ന് പ്രതീക്ഷ നൽകിക്കൊണ്ട്, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ നിർമാണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാക്കനാട് റീച്ചിന്റെ നിർമാണപ്രവർത്തനങ്ങളിൽ 456 തൂണുകളുടെ ജോലികളാണ് ആദ്യഘട്ടമായി നടന്നത്. ഇതിന് പിന്നാലെ, അഞ്ച് സ്‌റ്റേഷനുകളുടേതായി 40 ലേറെപൈലിംഗ് ജോലികളും പൂർത്തിയായി. ഇതിനോടൊപ്പം ട്രാക്കിന്റെ 20ലേറെ പൈലിംഗ് ജോലികളും പൂർത്തിയായിട്ടുണ്ട്. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടവും 2025ൽ യാഥാർത്ഥ്യമാകും.
ഇതിനൊപ്പം ജില്ലയിലെ ഗതാഗത സംവിധാനങ്ങൾ പുതിയ മാനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാട്ടർമെട്രോ കൂടുതൽ സ്‌റ്റേഷനിലേക്ക് വ്യാപിപ്പിക്കും. വരാപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വാട്ടർമെട്രോ നിർമാണം വ്യാപിപ്പിക്കും. ഇതിനൊപ്പം അരൂർ – തുറവൂർ ആകാശപാത 2025 ഓടെ പൂർത്തിയാക്കും. ഇത് ഇടപ്പള്ളിയിലേക്കും വ്യാപിപ്പിക്കുന്നതോടെ, നഗരത്തിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകും.
സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടവും ഈ വർഷംപൂർത്തിയാക്കും. എൻഎഡി മുതൽ മഹിളാലയം പാലം വരെ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് നടപടിയായി. പദ്ധതിക്കായി 569.34 രൂപയുടെ അനുമതി ലഭിച്ചു.
Discussion about this post