കഴിഞ്ഞ ഒരാഴ്ചയില്‍ ലോകം കണ്ടത് അതിദാരുണമായ രണ്ട് വിമാനാപകടങ്ങളാണ്. അപകടമുണ്ടാവുമ്പോള്‍ വിമാനത്തിന്റെ ഏത് ഭാഗത്തിരുന്നാലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടാം എന്നതാണത് ഇപ്പോള്‍ ആളുകള്‍ തിരയുന്നത്.
രണ്ട് അപകടങ്ങളിലും വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇരുന്നവരാണ് രക്ഷപ്പെട്ടതെന്നാണ് കണ്ടെത്തല്‍. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ അതോ ശരിക്കും വിമാനത്തിന്റെ പിന്‍ഭാഗമാണോ കൂടുതല്‍ സുരക്ഷിതം എന്ന സംശയമാണ് ഉയരുന്നത്.
കഴിഞ്ഞ 35 വര്‍ഷങ്ങളിലെ വിമാനാപകടങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ പിന്‍ഭാഗത്തെ സീറ്റുകളില്‍ ഇരുന്നവര്‍ രക്ഷപ്പെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. 2015ലെ ടൈം മാഗസീനിലാണ് ഈ പഠനത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പിന്‍സീറ്റിലിരുന്ന് മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഈ പഠനത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ പിന്‍സീറ്റിലിരിക്കുന്നവരുടെ മരണനിരക്ക് 32 ശതമാനമാണ്. എന്നാല്‍, മദ്ധ്യഭാഗത്ത് 39 ശതമാനവും മുന്‍വശത്ത് 38 ശതമാനവുമാണ്.
2012 ഏപ്രിലില്‍ മെക്സിക്കോയിലെ ടെലിവിഷന്‍ സ്റ്റുഡിയോകള്‍ പരീക്ഷണത്തിന്റെ ഭാഗമായി ഒരു വിമാനാപകടം സൃഷ്ടിച്ചു. ക്രാഷ് ടെസ്റ്റ് ഡമ്മികളും ശാസ്ത്രീയ ഉപകരണങ്ങളും ഉപയോഗിച്ച് സജ്ജീകരിച്ച ഒരു ബോയിംഗ് 727-200നെ ബോധപൂര്‍വം തകര്‍ത്തു. വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇരിക്കുന്ന യാത്രക്കാര്‍ക്കാണ് കൂടുതല്‍ അപകടസാദ്ധ്യതയുള്ളതെന്ന് ഈ പരീക്ഷണത്തിലൂടെ തെളിഞ്ഞു. മുന്‍ഭാഗത്തിരുന്നവര്‍ക്കെല്ലാം തന്നെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തി.
കൂടാതെ, പോപ്പുലര്‍ മെക്കാനിക്സ് എന്ന മാഗസീന്‍ 1971 മുതല്‍ 2005 വരെ നടന്നിട്ടുള്ള വിമാനാപകടങ്ങള്‍ ബന്ധപ്പെടുത്തി ഒരു പഠനം നടത്തി. ഇതിലും പിന്‍ഭാഗത്തിരിക്കുന്നവര്‍ രക്ഷപ്പെടാനുള്ള സാദ്ധ്യത 40 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.
Discussion about this post