എറണാകുളം: സിനിമാ താരങ്ങൾക്കിടയിൽ സ്റ്റാർ പദവി ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് സ്വർണ വ്യാപാരിയായ ബോബി ചെമ്മണ്ണൂർ. ബിസിനസിനിടയിലും അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമാണ്. മാദ്ധ്യമങ്ങൾക്ക് മുൻപിൽ മനസ് തുറക്കാനും കാര്യങ്ങൾ പച്ചയായി പറയാനും അദ്ദേഹത്തിന് ഒരു മടിയും ഇല്ല. പലപ്പോഴും അദ്ദേഹത്തിന്റെ പരാമർശങ്ങളും വെളിപ്പെടുത്തലുകളും വിവാദങ്ങളിലും വിമർശനങ്ങളിലും ചെന്ന് എത്താറുമുണ്ട്. എന്നാൽ ഇതൊന്നും തന്നെ മാദ്ധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നും അദ്ദേഹത്തെ പിന്നോട്ട് വലിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ശ്രദ്ധേയനാകുകയാണ് അദ്ദേഹം.
തനിക്ക് ശത്രുക്കൾ ഇല്ലെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ആരെയും ഇതുവരെ പറ്റിച്ചിട്ടില്ല. അതുകൊണ്ട് ശത്രുക്കളും ഇല്ല. ബിസിനസിൽ മത്സരങ്ങൾ ഉണ്ടാകും. എന്നാൽ ഇത് ശത്രുതയല്ല. 15 വർഷമായി വെള്ള വസ്ത്രം ആണ് ധരിക്കാറുള്ളത്. ഈ വസ്ത്രധാരണത്തോട് മാനസികമായി അടുപ്പം ഉണ്ട്. അതുകൊണ്ട് മടുക്കില്ല. ചില കാര്യങ്ങളോട് അങ്ങനെയാണ്. സൗന്ദര്യത്തിനായി പൗഡറോ ക്രീമോ ഉപയോഗിക്കാറില്ല. വർഷത്തിൽ ഒരിക്കൽ സലൂണിൽ പോകും.
തമാശ പറയാൻ ഇഷ്ടമാണ്. ഡബിൾ മീനിംഗിൽ സംസാരിക്കുന്നത് ഒരു നേരംപോക്കാണ്. ചിലർ ഇതിനെ പോസിറ്റീവ് ആയും മറ്റു ചിലർ അതിനെ നെഗറ്റീവ് ആയും കാണാറുണ്ട്. 10 ഓളം കാറുകൾ എനിക്കുണ്ട്. കാമുകിമാരെ എണ്ണിയിട്ടില്ല. നല്ല കാര്യങ്ങൾക്ക് എണ്ണം വയ്ക്കാറില്ല. ഓരോ കാലത്തും ആരെങ്കിലുമൊക്കെ കാമുകി ആയി ഉണ്ടാകും. ഇതൊക്കെ ടെൻഷൻ റിലീസിന് നല്ലതാണ്. ഭാര്യയുടെ കയ്യിൽ നിന്നും അടി ഇടയ്ക്ക് കിട്ടാറുണ്ട്. കിട്ടികിട്ടി ശീലമായി എന്നും അദ്ദേഹം പ്രതികരിച്ചു.











Discussion about this post