2024-ല്‍ ട്രാഫിക് നിയമലംഘന കേസുകളില്‍ ഗുരുഗ്രാം പൊലീസ് 15 കോടിയിലധികം ചലാന്‍ അയച്ചതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുഴുവന്‍ നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് 27 ലക്ഷത്തിലധികം ആളുകള്‍ക്ക് പിഴ ചുമത്തി. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ മൊത്തം 50 കോടി രൂപയുടെ ചലാനുകള്‍ ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും അതില്‍ പരമാവധി തുക കോടതികള്‍ വഴിയും ഓണ്‍ലൈന്‍ പേയ്മെന്റിലൂടെയോ ലഭിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2023 ലേക്കാള്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഇവിടെ പെരുകിയിരിക്കുകയാണ്.
തെറ്റായ സൈഡ് ഡ്രൈവിംഗ്: 2024ല്‍ 1.74 ലക്ഷം ചലാനുകള്‍ വിതരണം ചെയ്തു, ഇത് 2023 ലെ 40,254 കേസുകളേക്കാള്‍ വളരെ കൂടുതലാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നത്: 25,968 കേസുകളാണ് രേഖപ്പെടുത്തിയതെങ്കില്‍ 2023ല്‍ ഇത് 5,452 ആയിരുന്നു.
അമിത വേഗത:17,122 ചലാനുകള്‍ പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷത്തെ 3,266 കേസുകളേക്കാള്‍ നാലിരട്ടി കൂടുതലാണ്.
ഹെല്‍മെറ്റ് ഉപയോഗിക്കാതെ വാഹനമോടിക്കല്‍: നിയമലംഘനങ്ങളില്‍ ഏറ്റവും കൂടുതലും ഇതുതന്നെയാണ്.
2024 ഡിസംബര്‍ വരെ ഇത്തരം കുറ്റകൃത്യങ്ങളില്‍ 60,000 പേര്‍ക്ക് പിഴ ചുമത്തി. അനധികൃത പാത മാറ്റത്തിനെതിരെ ഗുരുഗ്രാം പോലീസ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. അതേസമയം, 2023ല്‍ ഇതുസംബന്ധിച്ച് 30,029 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തെറ്റായ പാര്‍ക്കിംഗ്:1.50 ലക്ഷം പേരാണ് ഇങ്ങനെ നിയമലംഘനം നടത്തിയത്. കറുത്ത ടിന്റ് ഫിലിമിന്റെ നിയമവിരുദ്ധമായ ഉപയോഗം 2023 നെ അപേക്ഷിച്ച് നാലിരട്ടി വര്‍ദ്ധനവ് ഉണ്ടായി.
Discussion about this post