അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ ലോകം. പുതിയ സാങ്കേതികവിദ്യകൾ സ്വായത്വമാക്കി, പുതിയ വിദ്യകൾ പരീക്ഷിച്ച്, അങ്ങനെ അങ്ങനെ മുന്നേറുകയാണ്. പ്രപഞ്ചത്തിന്റെ ഈ വളർച്ചയ്ക്ക് അത്യന്താപേക്ഷികമാണ് ഊർജ്ജം. പ്രകൃതിദത്തമായ ഊർജ്ജങ്ങൾക്ക് പുറമേ മറ്റ് വഴികളിലൂടെയും ഊർജ്ജം നിർമ്മിച്ച് അത് ഉപയോഗിക്കുകയാണ് മനുഷ്യൻ. ഇതിൽ വൈദ്യുതി ഉണ്ടാക്കാനായി മനുഷ്യൻ പല വഴികളും തേടാറുണ്ട്,വെള്ളം, സോളാർ,കാറ്റാടി അങ്ങനെ പലതും ഉപയോഗിച്ച് വൈദ്യുതി നിർമ്മിക്കുന്നു.
ഈ ലിസ്റ്റിലേക്ക് അധികം വൈകാതെ തന്നെ കണ്ണീരും എത്തുമെന്നറിയാമോ? അതെ കണ്ണുനീർ, ഉമിനീർ, പാൽ, മ്യൂക്കസ് എന്നിവയിൽ കാണപ്പെടുന്ന ലൈസോസൈം എന്ന പ്രോട്ടീനിന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പണ്ടേയ്ക്ക് പണ്ടേ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ലൈസോ സൈം എന്ന പ്രോട്ടീനാണ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുക. മെക്കാനിക്കൽ എനർജിയെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ പദാർത്ഥങ്ങളെ അനുവദിക്കുന്ന ഡയറക്ട് പൈസോ ഇലക്ട്രിസിറ്റി എന്ന ഒരു ഇതിന് കാരണം.
‘പീസോ ഇലക്ട്രിക്’ എന്ന ഗണത്തിൽ ഉൾപ്പെട്ട പദാർഥമാണു ലൈസോസൈം. പീസോ ഇലക്ട്രിക് പദാർഥ ങ്ങളുടെ മേൽ മർദം ചെലുത്തിയാൽ ഇവയിൽ വൈദ്യുതി ഉത്പാദിപ്പി ക്കപ്പെടും. വാച്ചിലും മറ്റും ഉപയോഗിക്കുന്ന ‘ക്വാർട്‌സ്’ ഇതിന് ഉദാഹരണ മാണ്. മൊബൈൽ ഫോണുകളിലും പീസോ ഇലക്ട്രിക് പദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ക്വാർട്‌സ് ക്രിസ്റ്റലിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അതേ അളവിലുള്ള വൈദ്യുതി യാണത്രേ ഈ പ്രോട്ടീനിലുമുണ്ടാകുന്നത്. വിഷാംശം ഒട്ടുമില്ലാത്ത പ്രോട്ടീൻ ഭാവിയിൽ പല മേഖലകളിലും ഉപകരിക്കുമെന്നാണു നിഗമനം. ഭാവിയിൽ നമ്മുടെ കണ്ണീരിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനും ചെറു ഉപകരണങ്ങളുടെ പ്രവർത്തനത്തിന് അത് ഉപയോഗിക്കാനും സാധിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Discussion about this post