കൊച്ചി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാത സിലിണ്ടറുകളുടെ വില 14.50 രൂപ കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന്റെ വില കൊച്ചിയിൽ 1,812 രൂപയായി. തിരുവനന്തപുരത്ത് 1833, കോഴിക്കോട്ട് 1844. 5 രൂപ. അതേസമയം ഗാർഹികാവശ്യത്തിന് ഉള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
വെല്ലുവിളി നിറഞ്ഞ സാമ്പത്തിക പരിതസ്ഥിതിയിൽ ബിസിനസുകൾക്ക് തങ്ങളുടെ ചിലവ് നിയന്ത്രിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.
വിപണിയുടെ അസ്ഥിര സ്വഭാവം കാരണമാണ് ഓരോ മാസത്തിൻ്റെയും തുടക്കത്തിൽ എൽപിജി സിലിണ്ടർ വില പതിവായി ക്രമീകരിക്കുന്നത്. അന്താരാഷ്‌ട്ര എണ്ണവില, നികുതി നയങ്ങൾ, സപ്ലൈ-ഡിമാൻഡ് വ്യവസ്ഥകൾ എന്നിവയാണ് വില മാറ്റങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ
Discussion about this post