മലയാളി മങ്ക എന്ന് പറഞ്ഞാൽ, ആദ്യം മനസിലേക്ക് വരിക, സെറ്റ് സാരിയെല്ലാം ഉടുത്ത് മുടി പിന്നിക്കെട്ടിയുള്ള ഒരു പെൺകുട്ടിയുടെ രൂപമാണ്. സാരിയെന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരുന്നതും മലയാളികളെ തന്നെയാണ്. എന്നാൽ, മലയാളികൾ യഥാർത്ഥത്തിൽ സാരിയുടുക്കാൻ പഠിച്ചത് എവിശട നിന്നാണെന്ന് അറിയാമോ…?
എന്നാൽ, ഒരു സംശയവും വേണ്ട… ഗോവക്കാരിൽ നിന്നാണ് മലയാളികൾ സാരിയുടുക്കാൻ പഠിച്ചതത്രേ.. 16-ാം നൂറ്റാണ്ടിൽ ഗോവയിൽ നിന്നും പോർച്ചുഗീസ് അധിനിവേശവും വംശഹത്യയും കാരണം പലായനം ചെയ്ത് കേരളത്തിലെത്തിയ കൊങ്കണികളും കുടുംബികളും അവരോടൊപ്പം സാരിയും കൂടെ കൊണ്ടുപോന്നിരുന്നു. ഗോവയിൽ അവർ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ വസ്ത്രം കേരളത്തിലുള്ളവരുടെ ഇടയിലും പ്രചരിപ്പിക്കാൻ അവർ ശ്രമിച്ചു.
അക്കാലത്ത് കേരളത്തിൽ മേൽമുണ്ട് ധരിക്കാൻ അവകാശമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇല്ലാതിരുന്ന മാറ് മറയ്ക്കാനുള്ള അവകാശം നേടിയെടുക്കാൻ കൂടിയായരുന്നു അന്നത്തെ സാരി പ്രചരണം. ഇതിന്റെ ഭാഗമായി അവർ സാരിനൃത്തവും അവർ ആവിഷ്‌കരിച്ചിരുന്നു.
Discussion about this post