സ്വിഗ്ഗിയുടെ പരസ്യങ്ങള്‍ പലപ്പോഴും വളരെ രസകരവും ശ്രദ്ധ നേടുന്നതുമാണ്. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ എന്തുവേണമെങ്കിലും എത്തിക്കാം എന്നാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പറയുന്നത് തന്നെ. ഇപ്പോഴിതാ ഇവരുടെ വാക്ക് അപ്പാടെ വിശ്വസിച്ചുപോയ ഒരു കസ്റ്റമറും അതിന് ഇവര്‍ നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.
തന്റെ വിലാസത്തിലേക്ക് പെട്ടെന്ന് ഒരു ഗേള്‍ഫ്രണ്ടിനെ എത്തിക്കാമോ എന്നായിരുന്നു ഇയാളുടെ ചോദ്യം. എന്നാല്‍, ആ ചോദ്യത്തെ തഴയാതെ സ്വിഗ്ഗി വിശദമായ മറുപടി തന്നെ നല്‍കി. 4,779 പായ്ക്കറ്റ് കോണ്ടം തങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചതായി സ്വിഗ്ഗി വെളിപ്പെടുത്തിയപ്പോഴായിരുന്നു അപ്പോഴാണ് ഒരു എക്‌സ് (ട്വിറ്റര്‍) യൂസര്‍ തന്റെ വിലാസത്തിലേക്ക് ഒരു ഗേള്‍ഫ്രണ്ടിനെ എത്തിക്കാമോ എന്ന് അന്വേഷിച്ചത്.
ഞങ്ങള്‍ ഇതൊന്നും സ്റ്റോക്ക് ചെയ്യുന്നില്ല. എന്നാല്‍, ഇന്ന് രാത്രി ലേറ്റ് നൈറ്റ് ഫീസ് തങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്കായി വേണമെങ്കില്‍ ഒരു ലോലിപോപ്പ് ഓര്‍ഡര്‍ ചെയ്യൂ എന്നായിരുന്നു സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന്റെ മറുപടി. ചോദ്യവും മറുപടിയും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.
പുതുവര്‍ഷ രാവില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് മുന്തിരി, കോണ്ടം, കോക്ക്, ചിപ്സ് തുടങ്ങിയവയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബ്ലിങ്കിറ്റ്, സെപ്റ്റോ എന്നിവയില്‍ നിന്നുള്ള കണക്കുകളാണ് പുറത്തു വന്നത്, ചിപ്സ്, ശീതളപാനീയങ്ങള്‍, മിനറല്‍ വാട്ടര്‍ എന്നിവയ്ക്ക് ഡിമാന്‍ഡ് കൂടുതലായിരുന്നു.









Discussion about this post