മനുഷ്യരുടെ ആശങ്കയുടെ കൊടുമുടിയിലെത്തിച്ച രണ്ട് ഛിന്നഗ്രഹങ്ങൾ അപകടമൊന്നും ഉണ്ടാക്കാതെ ഭൂമിയെ കടന്നുപോയതായി റിപ്പോർട്ടുകൾ. ഭൂമിയ്ക്ക് നേരെ വന്നുകൊണ്ടിരുന്ന 2024 വൈ.സി 9 എന്നും 2024 വൈ.എൽ 1 എന്നും പേരുള്ള രണ്ട് ഛിന്നഗ്രഹങ്ങളാണ് കടന്നുപോയത്. 44 അടി വലുപ്പമുള്ള ഛിന്ന ഗ്രഹമാണ് 2024 വൈ.സി 9. മണിക്കൂറിൽ 31293 കിലോമീറ്റർ വേഗതയിലായിരുന്നു ഗ്രഹത്തിന്റെ സഞ്ചാരം.ഭൂമിയിൽ നിന്നും 13,10,000 കിലോമീറ്റർ ദൂരത്തിലൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്. കൃത്യമായി പറഞ്ഞാൽ ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ മൂന്നിരട്ടിയാണ് വ്യത്യസം.
ശാസ്ത്രപരമായി നോക്കിക്കാണുമ്പോൾ വളരെ ചെറിയ ദൂരത്തിലാണ് ഛിന്നഗ്രഹങ്ങൾ കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ശാസ്ത്രജ്ഞർക്ക് നിരീക്ഷണം താരതമ്യേന കൂടുതൽ എളുപ്പമായിരുന്നുവെന്നാണ് വിവരം. 2024 വൈ.സി 9 ഇപ്പോഴത്തെ സാഹചര്യത്തിൽ ഭൂമിക്ക് യാതൊരുവിധ ഭീഷണിയും ഉയർത്തുന്നില്ലെന്ന നിഗമനത്തിലേക്ക് നേരത്തെ ശാസ്ത്രജ്ഞർ എത്തിയിരുന്നു.താരതമ്യേനെ ചെറിയ ഈ ഗ്രഹത്തിന് 38 അടി അഥവാ ഒരു ബസ്സിന്റെ അത്രയും വലുപ്പമാണുള്ളത്. മണിക്കൂറിൽ 17,221 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 33,60,000 കിലോമീറ്റർ അകലെ കൂടെയാണ് കടന്നുപോയത്.
Discussion about this post