പാലക്കാട് : കേരള സർക്കാരിനെതിരെ ഡൽഹി മോഡൽ സമരം നടത്തുമെന്ന് കർഷകർ. പാലക്കാട്ടെ കർഷകരാണ് സംസ്ഥാന സർക്കാരിനെതിരെ സമരത്തിന് ഒരുങ്ങുന്നത്. പിണറായി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് മഹാപ്രതിഷേധ മാർച്ച് നടത്തുമെന്നാണ് പാലക്കാട്ടെ കർഷകർ അറിയിക്കുന്നത്.
ദീർഘകാലമായി സംസ്ഥാന സർക്കാർ തുടരുന്ന കർഷക വിരുദ്ധ നടപടികൾ മൂലം പാലക്കാട് അടക്കമുള്ള എല്ലാ മേഖലകളിലെയും കർഷകർ ദുരിതത്തിൽ ആണെന്നാണ് കർഷകരുടെ കൂട്ടായ്മ വ്യക്തമാക്കുന്നത്. താങ്ങുവില വർദ്ധിപ്പിക്കുക, സംഭരണ തുക നേരിട്ട് കർഷകരിലെത്തിക്കുക, കയറ്റുകൂലി സപ്ലൈക്കോയിൽ നിന്ന് ഈടാക്കുക, കർഷകരുടെ പെൻഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കർഷകർ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കുഴൽമന്ദം, ചിറ്റൂർ, നെന്മാറ, കൊല്ലങ്കോട് ബ്ലോക്കുകളിലെ പാടശേഖര സമിതികളിൽ നിന്നായി 10,000ലധികം കർഷകർ
മഹാപ്രതിഷേധ മാർച്ചിൽ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനാണ് കർഷകരുടെ നീക്കം.
Discussion about this post