രാജസ്ഥാൻ: അജ്‌മേർ ദർഗയിൽ നടക്കുന്ന വാർഷിക ഉറൂസിൽ, ഗരീബ് നവാസിൻ്റെ ശവകുടീരത്തിൽ ചാദർ സമർപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രവൃത്തിയെ പ്രശംസിച്ച് അജ്മീർ ദർഗ- ശരീഫ് ആത്മീയ തലവൻ. ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്തി ദർഗയുടെ ആത്മീയ തലവൻ നസിറുദ്ദീൻ ചിസ്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നല്ല മനസ്സിനെ അഭിനന്ദിച്ചത്.
ശനിയാഴ്ച ഖ്വാജാ സാഹിബിൻ്റെ വിശുദ്ധ ശവകുടീരത്തിൽ ആചാരപരമായ ചാദർ അർപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് വേണ്ടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് ദർഗ്ഗ സന്ദർശിക്കുക. ഇതിന് മുന്നോടിയായാണ് ദർഗ ഷെരീഫിലെ പ്രധാന പുരോഹിതൻ മോദിയെ പ്രശംസിച്ച് രംഗത്ത് വന്നത് . സയറീനുകളെ (ഭക്തരെ) സന്ദർശിക്കുന്നതിനും രാജ്യത്തെ ജനങ്ങൾക്കിടയിൽ ഐക്യത്തിനും ഒരുമയ്ക്കും സാഹോദര്യത്തിനും വേണ്ടിയുള്ള സന്ദേശമാണ് ചാദർ അയക്കുന്നതിലൂടെ വെളിവായിരിക്കുന്നത് നസിറുദ്ദീൻ ചിസ്തി പറഞ്ഞു.
ഇത്, രാജ്യത്ത് ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനൊപ്പം, മതത്തിൻ്റെ പേരിൽ മതഭ്രാന്തിൽ മുഴുകുകയും കഴിഞ്ഞ 5-6 മാസമായി മന്ദിർ – മസ്ജിദ് കേന്ദ്രീകൃത രാഷ്ട്രീയം നടത്തുകയും ചെയ്യുന്നവർക്കിടയിൽ ശക്തമായ സന്ദേശം നൽകുന്നു. ഈ രാജ്യം അങ്ങനെയല്ല. മന്ദിർ – മസ്ജിദ് നിര ആവശ്യമാണ്, പക്ഷേ, അത് രാജ്യത്ത് കൂടുതൽ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്താൻ വേണ്ടി ആയിരിക്കണം. അദ്ദേഹം പറഞ്ഞു.
Discussion about this post