വിവാദങ്ങളിൽ പ്രതികരിച്ചില്ല; ഉമ തോമസിനെ കാണാതെ അമേരിക്കയിലേക്ക് മടങ്ങി; ദിവ്യ ഉണ്ണിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗായത്രി വർഷ

Published by
Brave India Desk

എറണാകുളം: നടി ദിവ്യ ഉണ്ണിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടി ഗായത്രി വർഷ. നൃത്തപരിപാടിയ്ക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ സന്ദർശിക്കാതെ മടങ്ങിയതിനെ വിമർശിച്ചാണ് ഗായത്രി രംഗത്ത് എത്തിയത്. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ദിവ്യ ഉണ്ണിയ്‌ക്കെതിരായ നടിയുടെ വിമർശനം.

കലാ പ്രവർത്തനങ്ങൾ ഇപ്പോൾ കച്ചവട മാദ്ധ്യമങ്ങളായി മാറിയിരിക്കുന്നു. ഇതിനുള്ള ഉത്തമ ഉദാഹരണം ആണ് കലൂരിൽ നടന്ന മൃദംഗനാദം. ഇതിനോട് കേരളീയ സമൂഹവും സോഷ്യൽ മീഡിയയും മൗനം പാലിച്ചു. നടി ദിവ്യ ഉണ്ണി ഇതിന്റെ ഇരയായി.

നൃത്തത്തിൽ റെക്കോർഡ് നേടിയ തമിഴ്‌നാടിനെ തോൽപ്പിക്കുന്നതിന് വേണ്ടി ആയിരുന്നു കലൂരിൽ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ മറ്റ് പലതിന്റെയും പേരിൽ പരിപാടി മാദ്ധ്യമങ്ങളിൽ ഇടം നേടി.

ഉമ തോമസിന്റെ അപകടം ആയിരുന്നു ഇതിൽ ആദ്യത്തേത്. ഇതിന് പിന്നാലെ സാരി വിറ്റതും, സ്റ്റേജിന് സുരക്ഷ ഇല്ലാത്തതും ചർച്ചയായി. രജിസ്‌ട്രേഷൻ ഫീ ഈടാക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പൊരുത്തക്കേടുകൾ ചർച്ചയായി. കോടികളുടെ ലാഭം ആയിരുന്നു സംഘാടകർ ഇതിലൂടെ നേടിയത്. ഇത്രയൊക്കെ സംഭവങ്ങൾ ഉണ്ടായിട്ടും ദിവ്യ ഉണ്ണി ഒരു പ്രതികരണം പോലും നടത്തിയില്ല. ഉമ തോമസിനെ നടി ഒന്ന് കാണുക പോലും ചെയ്തില്ലെന്നും ഗായത്രി വിമർശിച്ചു.

പരിപാടിയിൽ പങ്കെടുത്ത ഉത്തര ഉണ്ണി മാത്രമാണ് ധാർമ്മികതയുടെ പേരിൽ പ്രതികരിച്ചത്. ഉമ തോമസിന്റെ തിരിച്ചുവരവ് പ്രത്യാശിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി ആയിരുന്നു ഇവർ പങ്കുവച്ചതെന്നും

Share
Leave a Comment

Recent News