തൃപ്പൂണിത്തുറ: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിയ്ക്കും. മാര്‍ച്ച് രണ്ടാം വാരം കേരളത്തിലെത്തുന്ന അവര്‍ വിദ്യാര്‍ത്ഥിനിയുടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി സന്ദര്‍ശിയ്ക്കും. ബ്രേവ് ഇന്ത്യ ന്യൂസാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.
ആര്.എല്‍.വി കോളേജിലും അവര്‍ സന്ദര്‍ശനം നടത്തുമെന്നും സഹപാഠികളെയും അധ്യാപകരെയും കാണുമെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചു. നേരത്തെ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സ്മൃതി ഇറാനി ഈ വിഷയം ഉന്നയിച്ചിരുന്നു.
അതേ സമയം കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മകള്‍ക്ക് പഠനം തുടരാനാകാത്ത അവസ്ഥയാണെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു. ബിരുദ കോഴ്സിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടന്നിട്ടും സ്റ്റൈപന്‍ഡ് ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അതേ സമയം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റെപന്‍ഡ് നല്‍കാനുള്ള അടിയന്തര നടപടികളെടുത്തതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Discussion about this post