ഡല്‍ഹി:സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വിശ്വ ഹിന്ദു പരിഷത്.സാധ്വി പ്രാചിയുടെ തീവ്ര ഹിന്ദു പ്രസ്താവനകള്‍ വിവാദമാകുമ്പോള്‍ വിഎച്ച്പി നേതാവ് എന്നാണ് വാര്‍ത്തകള്‍ വരുന്നത്.ഈ സാഹചര്യത്തിലാണ് സാധ്വി പ്രാചി വിഎച്ച്പി നേതാവല്ലെന്ന് സംഘടന നിലപാട് വ്യക്തമാക്കിയത്.സാധ്വി പ്രാചി വി.എച്ച്.പിയുടെ നേതാവോ വക്താവോ മറ്റേതെങ്കിലും ഭാരവാഹിയോ അല്ലെന്ന് വി.എച്ച്.പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.
സാധ്വി ദീര്‍ഘകാലമായി രാഷ്ട്രീയത്തില്‍ സജീവമാണ് അവര്‍ ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ നേരത്തെയും മത്സരിച്ചിട്ടുള്ള നേതാവാണ്. രാഷ്ട്രീയത്തില്‍ സജീവമായവര്‍ക്ക് വി.എച്ച്.പിയില്‍ ഭാരവാഹിയാകാന്‍ കഴിയില്ലെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.
Discussion about this post