ഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ.എവണ്‍, എ, ബി വിഭാഗങ്ങളില്‍പ്പെട്ട 709 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ എ വണ്‍, എ വിഭാഗങ്ങളില്‍പ്പെടുന്ന 400 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പിലാക്കുക.
2015 ഏപ്രില്‍ 1 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 10440 കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസിംഗുകളുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി വ്യക്തമാക്കി. കാവല്‍ക്കാരില്ലാത്ത എല്ലാ ലെവല്‍ ക്രോസിങുകളും ഘട്ടംഘട്ടമായി നിര്‍ത്തലാക്കും. സബ്വേ നിര്‍മ്മിച്ചാല്‍ ഇതില്‍ 2867 എണ്ണം ഒഴിവാക്കാന്‍ സാധിക്കും. പെട്രോള്‍, ഡീസല്‍ എന്നിവയുടെ സെസ് വഴി സ്വരൂപിച്ച കേന്ദ്രറോഡ് ഫണ്ടില്‍നിന്നാണ് ഇതിന് പണം ലഭ്യമാക്കുക. കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് റെയില്‍വേക്ക് ഒരു വര്‍ഷം ലഭിക്കുന്നത് ശരാശരി 1100 കോടി രൂപയാണ്. അതേസമയം റെയില്‍വേ ആവശ്യപ്പെടുന്നത് 31,700 കോടി രൂപയും.
201415 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് റെയില്‍വേ 67209.54 കോടി രൂപ ചെലവഴിച്ചു. എല്ലാ വിഭാഗങ്ങളിലുമായി 13,26,584 സ്ഥിരം ജീവനക്കാരാണ് റെയില്‍വേയ്ക്കുള്ളത്. 201414 കാലഘട്ടത്തില്‍ പെന്ഷന് നല്‍കുന്നതിന് ചെലവിട്ടത് 28642.08 കോടി രൂപയാണ്.
Discussion about this post