ലക്‌നൗ: പ്രണയിക്കുന്ന കമിതാക്കളുടെ പ്രേമ സല്ലാപങ്ങൾക്ക് പ്രിയപ്പെട്ട സ്ഥലമായിരുന്നു ഒയോ റൂമുകൾ. രണ്ടു പേർ ഒയോ റൂം എടുത്തു എന്നൊരു പ്രയോഗം തന്നെ ജനങ്ങൾക്കിടയിൽ പ്രചിരിച്ചിരിന്നു. എന്നാൽ ഇതിന് തടയിടാൻ ഒരുങ്ങുകയാണ് ഒയോ എന്നാണ് റിപോർട്ടുകൾ.
അവിവാഹിതരായ പങ്കാളികളെ വിലക്കുന്ന പുതിയ നയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. ഇനി മുതൽ റൂമുകൾ ലഭിക്കണമെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് ഒയോ വ്യക്തമാക്കുന്നത്.നിലവിൽ ഉത്തർപ്രദേശിലെ മീററ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലാണ് പുതിയ നയം പ്രാബല്യത്തിൽ വരുക.
അതായത് ഇനി മുതല്‍ അവിവാഹിതരായ പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും ഓയോയില്‍ റൂമെടുക്കാനാവില്ല. ഓൺലൈൻ വഴിയും നേരിട്ടും നടത്തുന്ന ബുക്കിങ്ങുകൾക്ക് ഇത് ബാധകമാണ്. കൂടാതെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രാദേശിക സാമൂഹിക അന്തരീക്ഷം കണക്കിലെടുത്ത് ബുക്കിങ്ങിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനവും ഒയോ ഹോട്ടലുകൾക്ക് എടുക്കാം.
ഉത്തര്‍പ്രദേശിലെ മീറ്ററ്റിലാണ് ആദ്യഘട്ടത്തില്‍ ഈ ചെക്ക്-ഇന്‍ നിയമ മാറ്റം നടപ്പാക്കുക. മറ്റ് സ്ഥലങ്ങളിലേക്കും പുതിയ നിയമം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്
Discussion about this post