ന്യൂഡൽഹി: ഇന്ത്യയുടെ മുൻനിര ആണവ സ്ഥാപനങ്ങളും യുഎസ് കമ്പനികളും തമ്മിലുള്ള സിവിൽ ആണവ സഹകരണം തടയുന്ന “ദീർഘകാല നിയന്ത്രണങ്ങൾ” നീക്കം ചെയ്യുമെന്ന് വ്യക്തമാക്കി അമേരിക്ക. 2008-ലെ ഇന്ത്യ-യുഎസ് സിവിൽ ആണവ കരാറിൻ്റെ മുഴുവൻ പ്രയോജനങ്ങളും ലഭിക്കുന്നതിന് ഈ നടപടികൾ അനിവാര്യമാണെന്ന് ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞു.
ബൈഡൻ ഭരണകൂടം അധികാരത്തിൽ നിന്നും ഇറങ്ങുന്നതിന് മുമ്പുള്ള അവസാന വിദേശ യാത്ര ഇന്ത്യയിലേക്കായിരിന്നു. സള്ളിവൻ ജനുവരി 5-6 തിയതികളിലാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത് . ഓഫീസ് വിടുന്നതിന് മുമ്പ് അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി അജിത് ഡോവലിനെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും കാണുകയും പ്രധാനമന്ത്രി മോദിയെ സന്ദർശിക്കുകയും ചെയ്തു.
ശക്തമായ ആണവ സഹകരണം സുഗമമാക്കുന്നതിന് ഇന്ത്യൻ കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.ഇതിന് പുറമെ ഇൻഡോ-പസഫിക്കിലെ സുസ്ഥിരതയുടെ പ്രധാന സ്തംഭങ്ങളിലൊന്നായി സള്ളിവൻ ഇന്ത്യ-യുഎസ് പ്രതിരോധ, സാങ്കേതിക സഹകരണത്തെ എടുത്തുകാട്ടുകയും ചെയ്തു. കൂടാതെ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ കുറിച്ച് പരാമർശിച്ച അദ്ദേഹം ചൈനയുടെ ബിആർഐയേക്കാൾ മികച്ച വളർച്ചയും സംയോജന മാതൃകയും നൽകാൻ ഈ പദ്ധതിക്ക് കഴിയുമെന്നും വ്യക്തമാക്കി.
Discussion about this post