ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നറിയപ്പെടുന്ന, ലോക്‌സഭയിലേക്കും സംസ്ഥാനങ്ങളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശത്തിന് രാജ്യത്തെ വോട്ടർമാർക്കിടയിൽ ശക്തമായ പിന്തുണയുണ്ടെന്ന് സർവേ. ‘News18 Pulse: One Nation, One Election’ എന്ന തലക്കെട്ടിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 80.1% പേരും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ നെ പിന്തുണയ്ക്കുന്നതായിട്ടാണ് വ്യക്തമാക്കുന്നത്.
80.1% പ്രതികരിച്ചവർഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ, ഏകദേശം 16% പേർ ഇതിനെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞു. അതേസമയം 3.9% പേർക്ക് ഇതിൽ അഭിപ്രായമില്ല. . ‘ഒരു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള പിന്തുണ മധ്യ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ. പ്രതികരിച്ചവരിൽ 90.7% തങ്ങൾ അതിന് അനുകൂലമാണെന്ന് പറഞ്ഞു. തൊട്ടുപിന്നാലെ ഉത്തരേന്ത്യയും (87.3%), കിഴക്കൻ ഇന്ത്യയും (84%) ആണുള്ളത്
അതേമയം വടക്കുകിഴക്കൻ ഇന്ത്യയിലും (73.9%), പശ്ചിമ ഇന്ത്യയിലും (72.9%) ഒരേസമയം തിരഞ്ഞെടുപ്പിനുള്ള പിന്തുണ താരതമ്യേന കുറവാണ്. ഏറ്റവും കുറവ് പ്രതീക്ഷിച്ചത് പോലെ ദക്ഷിണേന്ത്യയിൽ (69.7%) തന്നെ.
എന്നാൽ, ഏറ്റവും കുറവുള്ള ദക്ഷിണേന്ത്യയിൽ പോലും ബഹുഭൂരിപക്ഷം വരുന്ന 70 ശതമാനം പേർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
Discussion about this post