പ്രയാഗ്‌രാജ്: ഹിന്ദുമതത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മഹാകുംഭ മേള. ആത്മീയമായ ഉറവ് തേടി അനേകരാണ് കുംഭമേളയിൽ പങ്കെടുക്കാനായി ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും വരുന്നത്. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ അടക്കം ഇത്തവണ കുംഭമേളയിൽ എത്തിയിരുന്നു. സ്റ്റീവ് ജോബ്സ് തന്നെ ഹിന്ദുമതത്തിന്റെ വലിയൊരു ആരാധകനായിരുന്നു.
ഇതോടൊപ്പം കുംഭമേളയിൽ പങ്കെടുക്കാൻ വന്നതാണ് പാസ്കൽ എന്ന ഫ്രഞ്ച് വനിത. ഹിന്ദുമതത്തിന്റെ വലിയ ആരാധികയാണ് ഇവർ. കൂടാതെ കടുത്ത ശിവഭക്തയുമാണ് പാസ്കൽ.
കുംഭമേളയ്ക്ക് പിന്നിലെ കഥ തനിക്കറിയാമെന്നും പ്രയാഗ്‌രാജിൽ എത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഒരു പുണ്യസ്ഥലമാണിതെന്നും പാസ്കൽ പറഞ്ഞു.
ഹിന്ദുമതത്തെയും ശിവനെയും താൻ സ്നേഹിക്കുന്നുവെന്നും ഇവിടെ വന്നതിന് ശേഷം നിരവധി യോഗികളെയും സാധുക്കളെയും ഹിന്ദുക്കളെയും കണ്ടുമുട്ടിയെന്നും അവർ പറഞ്ഞു.
Discussion about this post