റായ്പൂർ : ചത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . സുക്മ ബിജാപൂർ അതിർത്തിയിലാണ് ഏറ്റുമുട്ടൽ .
ഛത്തീസ്ഗഡിലെ സുക്മ-ബിജാപൂർ അതിർത്തിയിലെ വനത്തിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ വ്യാഴാഴ്ച ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു . ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ ജംഗിൾ വാർഫെയർ യൂണിറ്റ് (കോബ്രാ) ടീമുകൾ ഏറ്റുമുട്ടലിൽ ഉൾപ്പെടുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ബീജാപൂർ ജില്ലയിലെ അവാപള്ളി പോലീസ് സ്റ്റേഷന് കീഴിലുള്ള മുർദണ്ഡ ഗ്രാമത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ഒഴിഞ്ഞ ബിയർ കുപ്പികളിൽ കമ്യൂണിസ്റ്റ് ഭീകരർ 2 ഐഇഡികൾ തയ്യാറാക്കി സ്ഥാപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Discussion about this post