കൊച്ചി: ഹണിറോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ഇയാളെ 14 ദിവസത്തോക്ക് കോടതി റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടത് രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണു. ബിപി കൂടിയതാണ് പ്രശ്‌നമായതെന്നാണ് വിവരം. പ്രതിക്കൂട്ടിൽ തളർന്നിരുന്ന ബോബിയ്ക്ക് കോടതി വിശ്രമത്തിന് സമയം നൽകി.
രണ്ടുദിവസം മുമ്പ് വീണ തനിക്ക് നട്ടെല്ലിന് പരിക്കുണ്ടെന്ന് ബോബി ചെമ്മണ്ണൂർ കോടതിയിൽ വ്യക്തമാക്കി.ശരീരത്തിൽ ചില പരിക്കുകളുണ്ടെന്നും എന്നാൽ പോലീസിനെതിരെ പരാതിയില്ലെന്നും ഇയാൾ കോടതിയെ അറിയിച്ചു.
ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിങ് തന്ത്രം മാത്രമായിരു. അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ല. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു.
Discussion about this post