ന്യൂഡൽഹി : ജീനോം ഇന്ത്യ പ്രോജക്ടിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി രാജ്യത്തിൻ്റെ ബയോടെക്‌നോളജി ലാൻഡ്‌സ്‌കേപ്പിലെ നിർണ്ണായക നിമിഷത്തെ അടയാളപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഇന്ന് ഇന്ത്യ ഗവേഷണ ലോകത്ത് ചരിത്രപരമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. അഞ്ച് വർഷം മുൻപാണ് ജീനോം ഇന്ത്യ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. COVID-19 ഉയർത്തിയ വെല്ലുവിളികൾക്കിടയിലും നമ്മുടെ ശാസ്ത്രജ്ഞർ പദ്ധതി പൂർത്തിയാക്കി. 20-ലധികം ഗവേഷണ സ്ഥാപനങ്ങൾ സൃഷ്ടിക്കാൻ ആയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇപ്പോൾ ഈ പദ്ധതിയുടെ ഡാറ്റ ഗവേഷണത്തിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ബയോളജിക്കൽ ഡാറ്റ സെൻ്ററിൽ ലഭ്യമാണ്” എന്നായിരുന്നു പ്രധാനമന്ത്രി തന്റെ കുറിപ്പിൽ പങ്കുവെച്ചത്.
10,000 ഇന്ത്യൻ വ്യക്തികളുടെ ജീനോമുകൾ ക്രമീകരിച്ച് രാജ്യത്തെ ജനസംഖ്യയ്‌ക്കായി ഒരു റഫറൻസ് ജീനോം സൃഷ്‌ടിക്കാനായി സർക്കാർ ധനസഹായത്തോടെയുള്ള സംരംഭമാണ് ജീനോം ഇന്ത്യ പ്രൊജക്റ്റ്. ഈ ഗവേഷണങ്ങൾ നമ്മുടെ പരിസ്ഥിതിയുടെ മികച്ച സംരക്ഷണത്തിനും പരിപാലനത്തിനും, കൃഷിയിലെ വികസനത്തിനും, മനുഷ്യൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്.
Discussion about this post